Advertisment

ഇടുക്കി ജില്ലാ ഹര്‍ത്താല്‍ വിജയിപ്പക്കണം - യു ഡി എഫ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കി വസ്തുവും നിര്‍മിതികളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന 22-08-2019 തിയതിയിലെ ഉത്തരവ് പിന്‍വലിക്കുക, കെ ഡി എച്ച്, പള്ളി വാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, ബൈസണ്‍വാലി, ആനവിലാസം എന്നീ എട്ടു വില്ലേജുകളിലെ നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക,

Advertisment

പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ അനുവദിച്ച് ഭുമി പതിവ് ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്യുക, 22-08-2019, 25-09-2019 എന്നീ തീയതികളിലെ ഉത്തരവുകള്‍ പൂര്‍ണമായി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് തിങ്കളാഴ്ച്ച (28-10-2019 തിങ്കളാഴ്ച്ച) യു ഡി എഫ് ആഹ്വാനം ചെയ്തിട്ടുള്ള ഇടുക്കി ജില്ലാ ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ ഏവരും സഹകരിക്കണമെന്ന് യു ഡി എഫ് ഘടകകക്ഷി നേതാക്കളായ അഡ്വ. ഇബ്രാഹികുട്ടി കല്ലാര്‍, എം എസ് മുഹമ്മദ്, പ്രൊഫ. എം ജെ ജേക്കബ്ബ്, ജോസ് പാലത്തിനാല്‍, ജി ബേബി, മാര്‍ട്ടിന്‍ കെ മാണി, സുരേഷ് ബാബു, സി കെ ശിവദാസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പ്, പരീക്ഷ തുടങ്ങിയ അത്യാവശ്യ മേഖല കളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ത്ഥാ ടനങ്ങളും, ഉത്സവങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും, അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭയുടെ സ്ഥാപക നേതാവ് രാമന്‍ മേട്ടൂരിന്റെ ജന്മ ശതാബ്ദി ആഘോഷം എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം തടയു വാനും പൊതു ജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സമാധാന പൂര്‍ണമായി ഹര്‍ത്താല്‍ വിജയിപ്പിക്കുവാനും യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് യു ഡി എഫ് ഘടകകക്ഷി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Advertisment