Advertisment

ഇടുക്കിയിൽ യു ഡി എഫ്‌ ഭാരതസൃഷ്‌ടി 30 - ന്‌

author-image
സാബു മാത്യു
New Update

തൊടുപുഴ: ദേശീയ പൗരത്വഭേദഗതി നിയമത്തിന്റെ മറവില്‍ ഭാരതത്തെ കാവി പുതപ്പിക്കാനും ഭരണഘടന അട്ടിമറിച്ച്‌ ഭാരതത്തെ ജാതീയമായി വെട്ടിമുറിയ്‌ക്കാനും തന്ത്രങ്ങള്‍ മെനയുന്ന ബി ജെ പി യുടെ കേന്ദ്രസര്‍ക്കാരിനെതിരെ യു ഡി എഫ്‌ ആരംഭിച്ചിട്ടുള്ള സമര പരിപാടികളുടെ ഭാഗമായി മഹാത്മജിയുടെ രക്തസാക്ഷിത്വദിനമായ ജനു. 30-ന്‌ വൈകിട്ട്‌ 4-ന്‌ തൊടുപുഴ പഴയ ബസ്‌ സ്റ്റാന്‍ഡ്‌ മൈതാനിയില്‍ ദേശസ്‌നേഹികളെ അണിനിരത്തി ഭാരതത്തിന്റെ ഭൂപടം സൃഷ്‌ടിക്കുവാന്‍ യു ഡി എഫ്‌ ഇടുക്കിജില്ലാ നേതൃയോഗം തീരുമാനിച്ചു.

Advertisment

മുന്നൊരുക്കങ്ങള്‍ക്കായി ജനു.16-ന്‌ രാവിലെ 11-ന്‌ ദേവികുളം, വൈകിട്ട്‌ 4-ന്‌ തൊടുപുഴ, 17-ന്‌ രാവിലെ 11-ന്‌ നെടുങ്കണ്ടം, ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ പീരുമേട്‌, 21-ന്‌ രാവിലെ 11-ന്‌ ഇടുക്കി എന്നീ ക്രമത്തില്‍ യു ഡി എഫ്‌ നിയോജകമണ്‌ഡലം നേതൃയോഗങ്ങളും 25-നു മുമ്പ്‌ മണ്‌ഡലം തല നേതൃയോഗങ്ങളും വിളിച്ചുകൂട്ടുവാന്‍ യോഗം തീരുമാനിച്ചു.

തൊടുപുഴ രാജീവ്‌ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമല പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.

ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, പി.പി. സുലൈമാന്‍ റാവുത്തര്‍ എക്‌സ്‌ എം.എല്‍.എ, മുന്‍ ഡി സി സി പ്രസിഡന്റുമാരായ അഡ്വ.ജോയി തോമസ്‌, റോയി കെ പൗലോസ്‌, മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എം.എസ്‌. മുഹമ്മദ്‌, മുന്‍ ജില്ലാ പ്രസിഡന്റ്‌ കെ.എം.എ. ഷുക്കൂര്‍, കേരള കോണ്‍ഗ്രസ്സ്‌ എം ഹൈപവര്‍ കമ്മിറ്റിയംഗം പ്രൊഫ.കെ.ഐ. ആന്റണി,

കേരള കോണ്‍ഗ്രസ്സ്‌ എം ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എം.ജെ. ജേക്കബ്ബ്‌, ജോസ്‌ പാലത്തിനാല്‍, മുന്‍ജില്ലാ പ്രസിഡന്റ്‌ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, കേരള കോണ്‍ഗ്രസ്സ്‌ ജേക്കബ്ബ്‌ ജില്ലാ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ മാണി, സി എം പി ജില്ലാ സെക്രട്ടറി കെ. സുരേഷ്‌ ബാബു, അഡ്വ. ജോസഫ്‌ ജോണ്‍, എം.എം ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോണ്‍ നെടിയപാല നന്ദി പ്രകാശിപ്പിച്ചു.

Advertisment