Advertisment

മാര്‍ മാത്യു ആനികുഴിക്കാട്ടിൽ ഇടുക്കിയുടെ സ്വന്തം പിതാവ് - യു ഡി എഫ്

New Update

തൊടുപുഴ: കാലം ചെയ്ത മുന്‍ ഇടുക്കി രൂപത ബിഷപ്പ് മാര്‍ മാത്യു ആനികുഴിക്കാട്ടിലിന്റെ വേര്‍പാടില്‍ യു ഡി എഫ് ഇടുക്കി ജില്ലാ ഏകോപനസമിതി ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്സ് കോഴിമലയും അനുശോചനം രേഖപ്പെടുത്തി.

publive-image

പൗരോഹിത്യവും, അധികാര ചിഹ്നങ്ങളും ഒന്നും അഭിവന്ദ്യ പിതാവിനെ പൊതുസമൂഹത്തില്‍ നിന്നും ഒരിക്കലും അകറ്റിയില്ല. സ്‌നേഹത്തിന്റേയും, ലാളിത്യത്തിന്റേയും, സത്യസന്ധതയുടേയും ഉദാത്ത പ്രതീകമായിരുന്നു അഭിവന്ദ്യ പിതാവ് എന്നും എപ്പോഴും ജനങ്ങളോടൊപ്പം അടിയുറച്ചുനിന്ന അഭിവന്ദ്യ പിതാവ് ഇടുക്കിയുടെ സ്വന്തം പിതാവായിരുന്നു എന്നും യു ഡി എഫ് നേതക്കള്‍ അനുസ്മരിച്ചു.

Advertisment