Advertisment

പട്ടയം റദ്ദാക്കല്‍- മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണം - യു ഡി എഫ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ചട്ട ലംഘനം നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമിയും നിര്‍മിതികളുംസര്‍ക്കാരിലേക്ക് കണ്ടു കെട്ടുന്നതിന് ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാനുള്ളമന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് യു ഡി എഫ് ഇടുക്കി ജില്ലാചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും ആവശ്യപ്പെട്ടു.

Advertisment

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ഇടുക്കിയിലെവോട്ടര്‍മാര്‍ തറപറ്റിച്ചതിലുള്ള വിരോധം തീര്‍ക്കുകയാണ് സംസ്ഥാനത്തെഇടതു മുന്നണി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് ഇടുക്കിക്കാരോട് ഒടുങ്ങാത്തപകയാണ്. പക മൂത്ത് കണ്ണു കാണാതായ അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍.

അടിസ്ഥാന സൗകര്യ വികസനത്തിനായി ഇടുക്കി ജില്ലയില്‍ ഇതിനോടകം നടത്തിയിട്ടുള്ള നിര്‍മാണ പ്രവര്‍ത്തികളില്‍ മഹാഭൂരിപക്ഷവും ചട്ടം ലഘനത്തിന്റെ പരിധിയില്‍ വരും. അത്തരം വസ്തുക്കളുടെയെല്ലാം പട്ടയം റദ്ദാക്കി വസ്തു കണ്ടു കെട്ടിയാല്‍ ഇടുക്കിയിലെ മഹാഭൂരിപക്ഷം ജനങ്ങളും പ്രസ്തുത വസ്തുക്കളുടെ ഈടിന്‍മേല്‍ വായ്പകള്‍ നല്‍കിയ ബാങ്കുകളും അക്ഷരാര്‍ത്ഥത്തില്‍ പാപ്പരാകും.

പട്ടയം റദ്ദാക്കലിനും നിര്‍മാണ നിരോധനത്തിനും എതിരെ ഇടുക്കി ജില്ലയിലെ വ്യാപാരികള്‍ ഒന്നടങ്കം കടകള്‍ അടച്ച് കളക്‌ട്രേറ്റ് പടിക്കല്‍ ഉപവാസം അനുഷ്ടിച്ച ദിവസം നടന്ന മന്ത്രിസഭാ യോഗം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്ജനങ്ങളോടുള്ള നഗ്നമായ വെല്ലുവിളിയാണ്.

ഇടുക്കിക്കാര്‍ക്കും ഒരേയൊരു ഭൂമിയും ഒരേയൊരു ജീവിതവുമേഉള്ളു എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ മറക്കരുതെന്നും സ്വന്തം ഭൂമിയില്‍ അന്യരാകുന്നവരുടെ രക്ഷക്കായി ഏതറ്റം വരെയും തുടര്‍ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും യു ഡി എഫ് നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

Advertisment