Advertisment

മതേതര കൂട്ടായ്മ - യു ഡി എഫ് നിയോജക മണ്ഡലം നേതൃയോഗങ്ങള്‍ 20-ന് ഇടുക്കിയിൽ

New Update

ഇടുക്കി: മതേതരത്വത്തിന് ഭീഷണിയായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന്ആവശ്യപ്പെട്ട് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍23-)0 തീയതി തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും മതേതര കൂട്ടായ്മ്മ സംഘടിപ്പിക്കുമെന്ന് യു ഡി എഫ് ജില്ലാചെയര്‍മാന്‍ അജ്വക്കേറ്റ് എസ് അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമലയും അറിയിച്ചു.

Advertisment

മുന്നൊരുക്കങ്ങള്‍ക്കായി ഡിസംബര്‍ 20-ന് ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് നേതൃയോഗങ്ങള്‍ നടക്കും.

എല്ലാ ഘടകകക്ഷികളുടേയുംനിയോജകമണ്ടലം/ ബ്ലോക്ക് ഭാരവാഹികള്‍ ജില്ലാ കമ്മറ്റി അംഗങ്ങള്‍ മണ്ഡലം പ്രസിജന്റുമാര്‍, ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സര്‍വ്വീസ് സഹകരണ ബാങ്ക്പ്രസിഡന്റുമാര്‍ ഉപരി കമ്മറ്റി നേതക്കള്‍ എന്നിവര്‍ പങ്കെടുക്കും.

ഡിസംബര്‍ 22-ന് മുമ്പ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുംവിപുലമായ യു ഡി എഫ് നേതൃയോഗങ്ങള്‍ നടക്കുമെന്നും യു ഡി എഫ് നേതാക്കള്‍ അറിയിച്ചു.

Advertisment