Advertisment

ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും, സ്വകാര്യ ബസ് ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം അനുവദിക്കണം - യു ഡി എഫ്

New Update

തൊടുപുഴ:  ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും,

സ്വകാര്യ ബസ് ജീവനക്കാര്‍ക്കും കുറഞ്ഞത് പതിനായിരം രൂപ വീതം സാമ്പത്തിക സഹായം

അനുവദിക്കണമെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ ഏകോപന സമിതിയുടെ ചെയര്‍മാന്‍

അഡ്വ. എസ് അശോകനും കണ്‍വീനര്‍ അഡ്വ. അലക്‌സ് കോഴിമലയും സംസ്ഥാന

സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Advertisment

publive-image

ലോക്ക്ഡൗണ്‍ ഒന്നര മാസത്തിലേറെ നീണ്ടിരിക്കുന്നു. മെയ് 17-ാം തീയതിയാണ്

ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും, സ്വകാര്യ

ബസ് ജീവനക്കാരും എല്ലാം അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം

പോറ്റുന്നവരാണ്.

അവരുടെയെല്ലാം പരിദേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കാണാതെ പോയത് ഖേദകരമാണ്. ധൂര്‍ത്ത് ശീലമായി സ്വീകരിച്ച സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറഞ്ഞ് രക്ഷപെടാനാവില്ല.

സാമ്പത്തിക സഹായം അടിയന്തിരമായി വിതരണം ചെയ്യണമെന്നും യു ഡി എഫ്

നേതാക്കള്‍ ആവശ്യപ്പെട്ടു.

Advertisment