Advertisment

കാട്ടാനകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കണം- യു ഡി എഫ്‌

New Update

തൊടുപുഴ:  പൂപ്പാറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ മുത്തു എന്ന തോട്ടം തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ എസ്‌ അശോകനും, കണ്‍വീനര്‍ അഡ്വ. അലക്‌സ്‌ കോഴിമലയും അനുശോചിച്ചു.

കാട്ടനകളുടെ ആക്രമത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ്‌ കാണിക്കുന്നത്‌. കാട്ടാന ശല്യം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കണം.

കൊല്ലപ്പെട്ട മുത്തുവിന്റെ കുടുംബത്തിന്‌ അടിയന്തിരമായി നഷ്‌ടപരിഹാരം നല്‍കണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

Advertisment