Advertisment

സി പി എം ഗുണ്ടായിസം അവസാനിപ്പിക്കണം - യു ഡി എഫ്‌

New Update

തൊടുപഴ:  ഇടവെട്ടിയില്‍ വച്ച്‌ തൊടുപുഴ എം എല്‍ എ ശ്രീ പി ജെ ജോസഫിനെ സി പി ഐ (എം) ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വഴി തടഞ്ഞ സംഭവത്തില്‍ യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും പ്രതിഷേധിച്ചു.

താറുമാറായ റോഡുകള്‍ നന്നാക്കുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും, പൊതുമാരാമത്ത്‌ വകുപ്പിനുമാണ്‌. പ്രസ്‌തുത ഉത്തരവാദിത്വം എം എല്‍ എയുടെ തലയില്‍ കെട്ടി വച്ച്‌ ഒളിച്ചോടാനാണ്‌ സി പി ഐ (എം) വഴി തടയല്‍ സമരം നടത്തിയത്‌. റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യു ഡി എഫ്‌ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

Advertisment