സബ്ബ്‌ കളക്‌ടറെ അപമാനിച്ച എം എല്‍ എയെ പ്രോസിക്യുട്ട്‌ ചെയ്യണം – യു ഡി എഫ്‌

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, February 11, 2019

ദേവികുളം സബ്ബ്‌ കളക്‌ടറെ അപമാനിച്ച സംഭവത്തില്‍ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വ ക്കേറ്റ്‌ എസ്‌ അശോകനും, കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും പ്രതിഷേധം രേഖപ്പെടുത്തി. പൊതു പ്രവര്‍ത്തികര്‍ വിശിഷ്യാ ജനപ്രതിനിധികള്‍ സമൂഹത്തിന്‌ മാതൃക ആകേണ്ടവരാണ്‌.

ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്നത്‌ സ്വാഭാവികമാണ്‌. അത്തരം ഇടപെടലുകളും സംസാരങ്ങളും മര്യാദയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനു പകരം പഴയ മാടമ്പിമാരുടേയും സ്വേഛാധിപതികളുടേയും ശൈലിയില്‍ എം എല്‍ എ സബ്ബ്‌ കളക്‌ടറോട്‌ പെരുമാറിയതും മാന്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതും അദ്ദേഹത്തിന്റെ പദവിക്ക്‌ ചേരാത്തതാണ്‌.

ശബരിമല വിധി വന്നതിനു ശേഷം സി പി എം നേതാക്കള്‍ക്ക്‌ കോടതിയോടും കോടതി വിധിക ളോടും വലിയ ബഹുമാനവും ആദരവും ആണെന്നാണ്‌ വെപ്പ്‌. എന്നാല്‍ ദേവികുളം എം എല്‍ എക്ക്‌ മൂന്നാറിലെ കൈയ്യേറ്റ വിഷയത്തില്‍ അടവു നയമാണ്‌. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അദ്ദേഹം വിജ യിച്ചത്‌ കൈയ്യേററക്കാരുടെ സംരക്ഷക വേഷം കെട്ടിയാണ്‌.

മൂന്നാര്‍ പഞ്ചായത്തിന്റെ വിവാദ നിര്‍മ്മാണ പ്രവര്‍ത്തികളുടെ മറവില്‍ കൈയ്യേറ്റ ലോബിക്ക്‌ ഊര്‍ജ്ജം പകരുകയാണ്‌ എം എല്‍ എയുടേയും സി പി എമ്മിന്റേയും ഉദ്ദേശം. അതിലൂടെ വോട്ടും പണവും ആണ്‌ ലക്ഷ്യമിടുന്നത്‌. ദേവികുളം എം എല്‍ എ എസ്‌ രാജേന്ദ്രന്‍ മണിയാശാന്‌ പഠിക്കുകയാണോ അതോ ഇനിമു തല്‍ മണിയാശാന്‍ എസ്‌ രാജേന്ദ്രന്‌ പഠിക്കേണ്ടി വരുമോ എന്ന രീതിയിലായിരുന്നു സബ്ബ്‌ കളക്‌ടറോ ടുള്ള പെരുമാറ്റം.

സ്‌ത്രീത്വത്തെ അപമാനിച്ച എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കാത്തത്‌ ദുരൂഹമാണ്‌. എം എല്‍ എയെ പ്രോസിക്യുട്ട്‌ ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്നും. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ നിര്‍ഭയമായും നിഷ്‌പക്ഷമായും നീതിപൂര്‍വ്വം ഔദ്ദ്യോഗിക ചുമതലകള്‍ നിര്‍വ്വ ഹിക്കുവാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്‌ടിക്കണമെന്നും യു ഡി എഫ്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

×