Advertisment

യു ഡി എഫ് ബഹുജന ധര്‍ണ നാളെ - രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ള പട്ടയ വസ്തുക്കളുടെ പട്ടയം റദ്ദു ചെയ്ത് ഭൂമിയും നിര്‍മ്മിതികളും സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിനും മറ്റുമുള്ള 22-08-2019 തീയതിയിലെ സര്‍ക്കാര്‍ ഉത്തരവ് (റവന്യൂ വകുപ്പിന്റെ 269/2019-ാം നമ്പര്‍ ഉത്തരവ്) പിന്‍ വലിക്കണമെന്നാും, എല്ലാത്തരം പട്ടയ വസ്തുക്കളിലും പരിസ്ഥിതിക്ക് ഹാനികരമാകാതെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ അനുവദിച്ചു കൊണ്ട് ഭൂമി പതിവ് ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും യു ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (05-10-2019) കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ബഹുജന ധര്‍ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ടു നില്‍ക്കുന്ന ധര്‍ണയില്‍ യു ഡി എഫ് ഘടകകക്ഷികളുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. സമരത്തേട് ആഭിമുഖ്യമുള്ള സംഘടനകളും ബഹുജനങ്ങളും ധര്‍ണയില്‍ അണിചേരും. യു ഡി എഫിന്റെ പ്രമുഖ നേതാക്കള്‍, സാമൂഹ്യ സാംസാകാരിക നായകന്‍മാര്‍ തുടങ്ങിയവര്‍ ധര്‍ണയെ അഭിസംബോധന ചെയ്യും. വൈകിട്ട് നാലിന് മുന്‍ മന്ത്രി പി ജെ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Advertisment