Advertisment

യു ഡി എഫ്‌ സായാഹ്ന ധര്‍ണ്ണ നാളെ, ഉദ്‌ഘാടനം സി പി ജോണ്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  ശബരിമല ക്ഷേത്രത്തിലെ വിശ്വാസ ആചാരങ്ങളും, അനുഷ്‌ടാനങ്ങളും സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും, വഴിവിട്ട്‌ ബന്ധു നിയമനം നടത്തിയ മന്ത്രി കെ ടി ജലീല്‍ രാജി വയ്‌ക്കണമെന്നും പ്രളയ ദുരിതാശ്വാസ സഹായം ഉടന്‍ വതരണം ചെയ്യണമെന്നും തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കണമെന്നും മറ്റും ആവശ്യപ്പെട്ടു കൊണ്ട്‌ നാളെ (ഡിസംബര്‍ 5 ബുധനാഴ്‌ച്ച) വൈകിട്ട്‌ 4 മണി മുതല്‍ നിയോജക മണ്‌ഡലം യു ഡി എഫ്‌ ഏകോപന സമിതികളുടെ നേതൃത്വത്തില്‍ തൊടുപുഴ നിയോജക മണ്‌ഡലത്തിലെ തൊടുപുഴ മുനിസിപ്പല്‍ മൈതാനി, ദേവികളും നിയോജകമണ്‌ഡലത്തിലെ ഇരുമ്പുപാലം, ഉടുമ്പന്‍ചോല നിയോജകമണ്‌ഡലത്തിലെ മുണ്ടിയെരുമ, പീരുമേട്‌ നിയോജകമണ്‌ഡലത്തിലെ കുമളി എന്നീ കേന്ദ്രങ്ങളിലും ഡിസംബര്‍ 7-ാം തിയതി ഇടുക്കി നിയോജകമണ്‌ഡലത്തിലെ കട്ടപ്പനയിലും സായാഹ്ന ധര്‍ണ്ണ നടത്തും.

ജില്ലാ തല ഉദ്‌ഘാടനം തൊടുപുഴയില്‍ സി എം പി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍ നിര്‍വഹിക്കും. വിവിധ കേന്ദ്രങ്ങളില്‍ യു ഡി എഫിന്റെ പ്രമുഖ നേതക്കാള്‍ പ്രസംഗിക്കും. ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന്‌ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകന്‍, കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമല, ഡി സി സി പ്രസിഡ്രന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, കേരളാ കോണ്‍ഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എം ജെ ജേക്കബ്ബ്‌, മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എം എസ്‌ മുഹമ്മദ്‌, ആര്‍ എസ്‌ പി ജില്ലാ സെക്രട്ടറി ജി ബേബി, കേരള കോണ്‍ഗ്രസ്‌ (ജേക്കബ്ബ്‌) ജില്ലാ പ്രസിഡ്രന്റ്‌ മാര്‍ട്ടിന്‍ കെ മാണി, സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ്‌ ബാബു, ഫോര്‍വേര്‍ഡ്‌ ജില്ലാ സെക്രട്ടറി സി കെ ശിവദാസ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അഡ്വ. എസ്‌ അശോകന്‍

Advertisment