Advertisment

യു ഡി എഫ്‌ ഇടുക്കി പാര്‍ലമെന്റ്‌ നിയോജകമണ്‌ഡല നേതൃസംഗമം ഇന്ന്‌ 

New Update

തൊടുപുഴ:  ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഇടുക്കി ലോകസഭാ നിയോജകമണ്‌ഡലം യു ഡി എഫ്‌ നേതൃ സംഗമം ഇന്ന്‌ (26-09-2018) ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ തൊടുപുഴ ഷെറോണ്‍ ആഡിറ്റോറിയത്തില്‍ വച്ച്‌ നടത്തും.

Advertisment

എല്ലാ ഘടകക്ഷികളുടെയും സംസ്ഥാന/ജില്ലാ/നിയോജകമണ്‌ഡലം/മണ്‌ഡലം/ബൂത്ത്‌ തല നേതാക്കളും പോഷക സംഘടനാ നേതാക്കളും, ത്രിതല പഞ്ചായത്ത്‌ അംഗങ്ങളും സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളും, നഗരസഭാ ജന പ്രതിനിധികളും, നേതൃസംഗമത്തില്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നേതൃസംഗമം ഉദ്‌ഘാടനം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ്‌, വി കെ ഇബ്രാഹിംകുഞ്ഞ്‌, ഷിബു ബേബിജോണ്‍, നിയുക്ത യു ഡി എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, യു ഡി എഫ്‌ സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍, ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ ദേശീയ സെക്രട്ടറി ജി ദേവരാജന്‍, റോഷി അഗസ്റ്റ്യന്‍ എം എല്‍ എ, മുന്‍ എം എല്‍ എമാരായ വി ജെ പൗലോസ്‌, അഡ്വ. ഇ എം ആഗസ്‌തി, എ കെ മണി, തോമസ്‌ ജോസഫ്‌, കെ പി സി സി ഭാരവാഹികളായ മണ്‍വിള രാധാകൃഷ്‌ണന്‍, അഡ്വ. ഐ കെ രാജു, ഡി സി സി പ്രസിഡന്റുമാരായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, റ്റി ജെ വിനോദ്‌, മുന്‍ ഡി സി സി പ്രസിഡന്റുമാരായ എം റ്റി തോമസ്‌, അഡ്വ. ജോയി തോമസ്‌, റോയി കെ പൗലോസ്‌, യു ഡി എഫ്‌ എറണകുളം ജില്ലാ ചെയര്‍മാന്‍ എം ഒ ജോണ്‍, യുത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഡീന്‍ കുര്യാക്കോസ്‌, പ്രൊഫ. കെ ഐ ആന്റണി, കേരളാ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റുമാരായ പ്രൊഫ. എം ജെ ജേക്കബ്ബ്‌, ഷിബു തെക്കുംപുറം, മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി റ്റി എം സലിം, മുസ്ലിം ലീഗ്‌ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ എം എസ്‌ മുഹമ്മദ്‌, മുന്‍ ജില്ലാ പ്രസിഡന്റ്‌ കെ എം എ ഷുക്കൂര്‍, സെക്രട്ടറി എ എം ഹാരിദ്‌, ആര്‍ എസ്‌ പി ജില്ലാ സെക്രട്ടറി ജി ബേബി, സിം എം പി ജില്ലാ സെക്രട്ടറി കെ സുരേഷ്‌ ബാബു, ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ ജില്ലാ സെക്രട്ടറി സി കെ ശിവദാസ്‌, കെ പി സി സി നിര്‍വ്വാഹക സമിതി അംഗങ്ങളായ സി പി മാത്യു, എം കെ പുരുഷോത്തമന്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.ഡോ.മാത്യു കുഴല്‍നാടന്‍, കേരള കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ പ്രസിഡന്റ്‌ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, യു ഡി എഫ്‌ എറണാകുളം ജില്ലാ സെക്രട്ടറി വില്‍സണ്‍ ജോസഫ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചു ത്രേസ്യാ പൗലോസ്‌, കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ മനോജ്‌ എം തോമസ്‌, തൊടുപുഴ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ അഡ്വ. സി കെ ജാഫര്‍ തുടങ്ങിയ പ്രമുഖ യു ഡി എഫ്‌ നേതാക്കള്‍ പ്രംസംഗിക്കും.

ലോക സഭാ തെരഞ്ഞെടുപ്പ്‌ നേരിടാനായി ഐക്യ ജനാധിപത്യ മുന്നണിയെ അടിമുടി സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിക്കും.  ഇടുക്കി ലോക സഭാ മണ്‌ഡലത്തിലെ ബൂത്തു തല യുഡി എഫ്‌ ഏകോപന സമിതികള്‍ക്ക്‌ രൂപകല്‍പ്പന നല്‍കുന്ന ബൂത്ത ചലഞ്ച്‌ പദ്ധതി നിയുക്ത യു ഡി എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പ്രഖ്യാപിക്കും.

ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകന്‍ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ കണ്‍വിനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമല സ്വാഗതവും, എറണാകുളം ജില്ലാ കണ്‍വീനര്‍ അഡ്വ. എം എം ഫ്രാന്‍സിസ്‌ കൃതജ്ഞതയും രേഖപ്പെടുത്തും.

Advertisment