Advertisment

യു ഡി എഫ്‌ നയവിശദീകരണ യോഗം - നവംബര്‍ 5ന്‌ അടിമാലിയില്‍

New Update

തൊടുപുഴ:  ശബരിമല കോടതി വിധിയുടെ പേരില്‍ ബി ജെ പി - സി പി എം ഫാസിസ്റ്റ്‌ ശക്തികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിന്‍ബലത്തില്‍ കേരളത്തെ വര്‍ഗ്ഗീയ കലാപഭൂമിയാക്കന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ യു ഡി എഫിന്റെ നയം വ്യക്തമാക്കുന്നതിനായി യു ഡി എഫ്‌ ജില്ലാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 5-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ അടിമാലിയില്‍ നയവിശദീകരണ യോഗം നടത്തും.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, യു ഡി എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, മുന്‍ മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ്‌, ഷിബു ബേബി ജോണ്‍, മുസ്ലിം ലീഗ്‌ സംസ്ഥാന സെകട്ടറി സാദിഖ്‌അലി, യു ഡി എഫ്‌ സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂര്‍ എക്‌സ്‌ എം എല്‍ എ, സി എം പി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍, ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ ദേശിയ സെക്രട്ടറി ദേവരാജന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.

സമ്മേളനം വിജയിപ്പിക്കുവാന്‍ എല്ലാജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്ന്‌ യു ഡി എഫ്‌ ഘടകക്ഷി നേതാക്കളായ ഡി സി സി പ്രസിഡന്റ്‌ അഡ്വക്കേറ്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, കേരള കോണ്‍ഗ്രസ്‌ (എം) ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എം ജെ ജേക്കബ്ബ്‌, മുന്‍ മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എം എസ്‌ മുഹമ്മദ്‌, ആര്‍ എസ്‌ പി ജില്ലാ സെക്രട്ടറി ജി ബേബി, കേരള കോണ്‍ഗ്രസ്‌ ജേക്കബ്ബ്‌ ജില്ലാ പ്രസിഡന്റ്‌ മാര്‍ട്ടിന്‍ കെ മാണി, ഫോര്‍വേര്‍ഡ്‌ ബ്ലോക്ക്‌ ജില്ലാ സെക്രട്ടറി സി കെ ശിവദാസ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment