Advertisment

യു ഡി എഫ്‌ അഡ്വക്കേറ്റ്‌സ്‌ ജില്ലാ മീറ്റിംഗ്‌ നാളെ തൊടുപുഴയില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെതെരെഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ജില്ലയിലെ യു ഡി എഫ്‌ അഭിഭാഷകരുടെ വിപുലമായ തെരെഞ്ഞെടുപ്പ്‌ മീറ്റിംഗ്‌ നാളെ (ഏപ്രില്‍17-ന്‌) തൊടുപുഴ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി ഓഫീസില്‍ഉച്ചക്ക്‌ 2.30ന്‌ ചേരും.

യോഗത്തില്‍ യു ഡി എഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ ഇടുക്കി ജില്ലാ അഡ്വക്കേറ്റ്‌സ്‌ കോര്‍ഡിനേഷന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ്‌ ജോണ്‍, കണ്‍വീനര്‍ അഡ്വ.റ്റി എ സന്തോഷ്‌ തേവര്‍കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

Advertisment