Advertisment

യു ഡി എഫ് - ജില്ലാ നേതൃയോഗം മാര്‍ച്ച് 8 ന് തൊടുപുഴയില്‍

author-image
സാബു മാത്യു
New Update

തൊടുപുഴ:  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഏപ്രില്‍ രണ്ടാം തീയതി യുഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെക്രട്ടേറിയേറ്റ് വളയലിന്റേയും

മാര്‍ച്ച് 16-ലെ നിയോജക മണ്ഡലം തല സായാഹ്ന ധര്‍ണ്ണയുടെയും മാര്‍ച്ച് 19-ലെ ട്രഷറി ഓഫീസ് ധര്‍ണ്ണയുടേയും മുന്നോരുക്കങ്ങള്‍ക്കായി യു ഡി എഫ് ഇടുക്കി ജില്ലാ നേതൃയോഗം മാര്‍ച്ച് 8-ാം തീയതി ഞായറായാഴ്ച്ച ഉച്ചകഴിഞ്ഞ് 2-ന് തൊടുപുഴ രാജീവ് ഭവനില്‍ യു ഡി എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്റെ അദ്ധ്യക്ഷതയില്‍ നടക്കും.

പ്രസ്തുത യോഗത്തില്‍ യു ഡി എഫ് ഇടുക്കി ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, നിയോജകമണ്ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ അഡ്വക്കേറ്റ് അലക്‌സ് കോഴിമല അറിയിച്ചു.

Advertisment