Advertisment

കൊറോണ വൈറസ്‌ - അറിയേണ്ടതും പാലിക്കേണ്ടതും: വണ്ണപ്പുറം ഇളംദേശം ബ്ലോക്ക്‌ വനിത വിവിധോദ്ദേശ്യ സഹകരണ സംഘം ക്ലാസ് എടുത്തു

author-image
സാബു മാത്യു
New Update

വണ്ണപ്പുറം: ഇളംദേശം ബ്ലോക്ക്‌ വനിത വിവിധോദ്ദേശ്യ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കൊറോണ വൈറസ്‌ - അറിയേണ്ടതും പാലിക്കേണ്ടതും എന്ന വിഷയത്തെ കുറിച്ച്‌ കുമരമംഗലം ഗവര്‍മെന്റ്‌ ഹോസ്‌പിറ്റലിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയാ ജീന ജെ ക്ലാസ്‌ എടുത്തു.

വനിത ദിന പരിപാടിയില്‍ സംഘം പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ്‌നമ്മ ജോസ്‌ യോഗം ഉത്‌ഘാടനം ചെയ്‌തു.

Advertisment