Advertisment

അറിയിപ്പ് - വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ മുഖേന വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കായി

author-image
സാബു മാത്യു
Updated On
New Update

വണ്ണപ്പുറം:  വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ മുഖേന വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്‌തിട്ടില്ലായെന്നും, 50 വയസ്‌ കഴിഞ്ഞ അവിവാഹിതരായ സ്‌ത്രീകള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ വിവാഹം കഴിച്ചിട്ടില്ല എന്നുമുള്ള ഗസറ്റഡ്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്‌ ഫെബ്രുവരി 23ന്‌ മുമ്പായി ആധാര്‍ കാര്‍ഡിന്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ ഹാജരാക്കണം.

ഈ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാത്തവരുടെ പെന്‍ഷന്‍ തുക തുടര്‍ന്ന്‌ ലഭിക്കുന്നതല്ലായെന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. ഇത്‌ സംബന്ധിച്ചുള്ള ഫാറം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പരിധിക്കുള്ളിലെ അക്ഷയകേന്ദ്രങ്ങളില്‍ ലഭ്യമാണ്‌.

Advertisment