Advertisment

നികുതി പിരിവിലും ഫണ്ട്‌ ചെലവിടുന്നതിലും നൂറ്‌ ശതമാനം നേടി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്‌

author-image
സാബു മാത്യു
New Update

തൊടുപുഴ: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ഫണ്ട്‌ നൂറ്‌ ശതമാനം ചിലവഴിച്ചും എല്ലത്തരം നികുതികളും നൂറ്‌ ശതമാനം പിരിച്ചെടുത്തും വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്‌ സംസ്ഥാനത്ത്‌ മുന്നിലെത്തി. ഇവ രണ്ടും നൂറ്‌ ശതമാനം കൈവരിച്ച സംസ്ഥാനത്തെ ഏക ഗ്രാമപഞ്ചായത്തെന്ന അംഗീകാരവും വെള്ളിയാമറ്റത്തിന്‌ ലഭിച്ചു.

Advertisment

സാമ്പത്തിക വര്‍ഷം 3.65 കോടി രൂപയാണ്‌ ഇവിടെ ചെലവഴിച്ചത്‌. എസ്‌.ടി. വിഭാഗത്തിന്‌ അനുവദിച്ചിരുന്ന 1 കോടി 13 ലക്ഷം രൂപയും, എസ്‌.സി. വിഭാഗത്തിന്‌ അനുവദിച്ച 23 ലക്ഷം രൂപയും പൂര്‍ണ്ണമായും ചെലവഴിച്ചു. ബാലസൗഹൃദ വയോജന സൗഹൃദ പഞ്ചായത്ത്‌ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജലസംരക്ഷണ മേഖലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്‌.

തലശ്ശേരിയില്‍ നടന്ന ജൈവവൈവിദ്ധ്യ കോണ്‍ഗ്രസിലും, തൃശൂരില്‍ നടന്ന പഞ്ചായത്ത്‌ ദിനാഘോഷ പരിപാടികളിലും വെള്ളിയാമറ്റത്തിന്റെ വികസന നേട്ടങ്ങള്‍ ചിത്രീകരിച്ച സ്റ്റാളിന്‌ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഊരുമൂപ്പന്‍മാര്‍ക്ക്‌ പഞ്ചായത്ത്‌ ആസ്ഥാനത്ത്‌ ഊരുസഭ കാര്യാലയം തുറന്നതും ഗോത്ര പൈതൃക ജൈവ വൈവിദ്ധ്യം ചിത്രീകരിക്കുന്ന മ്യൂസീയം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ തുറന്നതും ഈ സാമ്പത്തിക വര്‍ഷമാണ്‌.

നൂറ്‌ ശതമാനം നേട്ടം കൈവരിക്കുന്നതിന്‌ പ്രയത്‌നിച്ച ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍, നൂറ്‌ ശതമാനം നികുതിയടച്ച്‌ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജനങ്ങളെയും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാജശേഖരനും സെക്രട്ടറി പി. എം. അബ്‌ദുള്‍ സമദും അഭിനന്ദിച്ചു.

Advertisment