Advertisment

ഇടുക്കിയില്‍ വോട്ടര്‍ പട്ടികയില്‍ ഗുരുതര ക്രമക്കേട്‌: യു ഡിഎഫ്‌

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ:  ഇടുക്കി പാര്‍ലമെന്റ്‌ നിയോജക മണ്‌ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വന്‍ക്രമക്കേടുകള്‍ ഉള്ളതായി യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും പ്രസ്‌താവിച്ചു. പുതിയ വോട്ടര്‍മാര്‍ പേരു ചേര്‍ക്കാനായി അപേക്ഷ നല്‍കുമ്പോള്‍ ഗൃഹനാഥന്റേയോ അടുത്ത വീട്ടുകാരുടേയോ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പരും വിശദാംശങ്ങളും കാണിക്കണമെന്നാണ്‌ വ്യവസ്ഥ.

Advertisment

പ്രസ്‌തുത വിവരം ഇല്ലാത്തപുതിയ അപേക്ഷകള്‍ തിരസ്‌കരിക്കപ്പെടുകയോ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ നിരസ്സിക്കുകയോ ചെയ്യാം.പുതിയ വോട്ടര്‍മാര്‍ അപേക്ഷയില്‍ കാണിച്ചിട്ടുള്ള ഗൃഹനാഥന്‍മാരുടെപേര്‌ വോട്ടര്‍ പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്‌താല്‍ അപേക്ഷ സാങ്കേതിക കാരണത്തില്‍തള്ളപ്പെടും.

ആയതിനു വേണ്ടി അപേക്ഷയില്‍ കാണിച്ചിട്ടുള്ള ഗൃഹനാഥന്റെ പേര്‌ നീക്കംചെയ്യ്‌താണ്‌ ഈ തട്ടിപ്പ്‌ നടപ്പാക്കുന്നത്‌. ഗൃഹനാഥന്‍മാര്‍ക്കും പുതിയതായിപേരു ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും വോട്ടവകാശം നിഷേധിക്കാനുള്ള ഈ തട്ടിപ്പ്‌ആസൂത്രിതമാണെന്ന്‌ യു ഡി എഫ്‌ നേതാക്കള്‍ ആരോപിച്ചു.

ഇപ്രകാരം മനപ്പൂര്‍വ്വമായി ഒഴിവാക്കപ്പെട്ടിട്ടുള്ള വോട്ടര്‍മാരുടെപേരുകള്‍ പട്ടികയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദ്ദേശം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍നല്‍കണമെന്നും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെ പറ്റി അടിയന്തിരമായിഅന്വേഷണം നടത്തണമെന്നും, എല്ലാ വോട്ടര്‍മാരും അവരവരുടെ പേരുകള്‍വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന്‌ പരിശോധിച്ച്‌ ബോദ്ധ്യപ്പെടണമെന്നും നീക്കംചെയ്യപ്പെട്ടവര്‍ വീണ്ടും അപേക്ഷ നല്‍കണമെന്നും യു ഡി എഫ്‌ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

സി പി ഐ എം അനുഭാവ ഉദ്യോഗസ്ഥന്‍മാരാണ്‌ വോട്ടര്‍ പട്ടികയിലെഅട്ടിമറിക്ക്‌ ചരടു വലിച്ചതെന്നും അവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്നും നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം വരെ പേരുചേര്‍ക്കാന്‍ അനുമതി നല്‍കണമെന്നും യു ഡി എഫ്‌ ഇടുക്കി ജില്ലാ ചെയര്‍മാന്‍അഡ്വക്കേറ്റ്‌ എസ്‌ അശോകനും കണ്‍വീനര്‍ അഡ്വക്കേറ്റ്‌ അലക്‌സ്‌ കോഴിമലയും ആവശ്യപ്പെട്ടു.അഡ്വ. എസ്‌ അശോകന്‍

Advertisment