Advertisment

ദലിത് ഹർത്താലിന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു

author-image
admin
New Update

മങ്കട:  പട്ടികജാതി പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമത്തെ ലഘൂകരിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദലിത് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി മങ്കടയിൽ പ്രകടനം നടത്തി.

publive-image

മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മണ്ഡലം ജോ.സെക്രട്ടറി സക്കീർ വടക്കാങ്ങര, ജമാൽ മങ്കട, എ.ടി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Advertisment