Advertisment

യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പി ടി തോമസ് വിഭാഗത്തിന് വൻ വിജയം

New Update

ഇടുക്കി:  ഫെബ്രുവരി 26 ന് നടന്ന യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ഇടുക്കി ജില്ലയിൽ എ ഗ്രൂപ്പ്‌ പി ടി തോമസ്, ഡീൻ കുര്യാക്കോസ് എംപി എന്നിവർ നേതൃത്വം നൽകുന്ന വിഭാഗത്തിന് വൻ വിജയം.

Advertisment

സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഐ ഗ്രൂപ്പ്‌ സ്ഥാനാർഥി ജോമോനെയും റോയ് കെ പൗലോസ് വിഭാഗത്തിന്റെ എം എ അൻസാരിയെയും ബഹുദൂരം പിന്നിലാക്കി പി ടി തോമസ് വിഭാഗത്തിൽ നിന്ന് മത്സരിച്ച അരുൺ കെ എസ് 2265 വോട്ടുകൾ നേടി സംസ്ഥാന ജനറൽ സെക്രട്ടറി ആയി വിജയിച്ചു.

1303 വോട്ടുകൾ നേടിയ എം എ അൻസാരി സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഐ ഗ്രൂപ്പിന്റെ സ്ഥാനാർഥി 702 വോട്ടുകൾ നേടിയെങ്കിലും പരാജയപ്പെട്ടു. ജില്ലാ കമ്മിറ്റിയിലും സ്ഥിതി സമാനമാണ്.

ജില്ലാ പ്രസിഡന്റായി പി. ടി വിഭാഗത്തിൽനിന്ന് മുകേഷ് മോഹൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജില്ലാ കമ്മിറ്റിയിലേക്ക് പി ടി തോമസ് വിഭാഗത്തിൽ നിന്നും 6 പേരും ഐ ഗ്രൂപ്പ്‌ 3, റോയ് വിഭാഗം 2 എന്നിങ്ങനെയാണ് സീറ്റ് നില.

Advertisment