Advertisment

മനപ്പൂര്‍വം സൃഷ്ടിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നിന്നും മുന്നണികള്‍ പിന്മാറണം യൂത്ത്‌ ഫ്രണ്ട്‌ (ജേക്കബ്‌)

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രാജി വെപ്പിച്ചു മറ്റു സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കാന്‍ അവസരം കൊടുക്കുന്ന പ്രവണതകളില്‍ നിന്നും മുന്നണികള്‍ പിന്മാറണം എന്ന്‌ യൂത്ത്‌ ഫ്രണ്ട്‌ ജേക്കബ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ കുന്നുംപുറം.

ഒരു തിരഞ്ഞെടുപ്പ്‌ എന്നത്‌ ഒട്ടേറെ സാമ്പത്തിക ബാധ്യതയും മറ്റു ബുദ്ധിമുട്ടുകളും സൃഷ്ടിക്കപ്പെടുന്നു ഒരു സ്ഥാനാര്‍ഥിയെ ഒരു പ്രസ്ഥാനം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം ഇലക്‌ട്‌ ആയാല്‍ എത്ര വര്‍ഷത്തേക്ക്‌ ആണോ ജനങ്ങള്‍ തിരഞ്ഞെടുത്തത്‌ ആ കാലാവധി പൂര്‍ത്തിയാക്കാന്‍ അവരെ അനുവദിക്കണം.

അല്ലാതെ നാടിന്‌ ഒട്ടേറെ സാമ്പത്തിക ബാധ്യതയും മറ്റു ബുദ്ധിമുട്ട്‌ കളും ഉണ്ടാക്കുന്ന ഉപതിരഞ്ഞെടുപ്പ്‌കള്‍ വോട്ട്‌ ചെയ്യുന്ന ജനങ്ങളോട്‌ ഉള്ള വഞ്ചനയാണ്‌ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Advertisment