Advertisment

ഇന്ത്യ ബഹുസ്വരതയുടെ ഉദ്യാനം: ജൈഹൂൻ

New Update

വിവിധ ജാതി മതക്കാർ അധിവസിക്കുന്ന ഭാരതം ബഹുസ്വരതയുടെ ഉദ്യാനമാണെന്ന് മുജീബ് ജൈഹൂൻ. കൊണ്ടോട്ടി ഇ.എം ഇ.എ ട്രെയിനിങ് കോളേജിലെ 'സൗവർണ പ്രതിപക്ഷം' മാഗസിൻ പ്രകാശന ചടങ്ങിൽ സംബസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

രാജ്യത്തിന്റെ സ്വാതന്ത്ര ലബ്ധിക്കായി നിരവധി ജീവൻ നൽകേണ്ടി വന്ന ഈ മണ്ണിൽ സ്വാതന്ത്ര്യാനന്തരവും സമാധാനത്തിന്റെ ജീവ വായു പോലും ശ്വസിക്കാനാവാത്ത അവസ്ഥാ വിശേഷമാണുള്ളത്. ഒരു തെരുവു നായക്ക് പോലും വകവെച്ച് കൊടുക്കുന്ന വില മനുഷ്യ ജീവന് കൽപിക്കാതെ പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുകയാണ് പുതിയ ഭരണ കൂടം.

ആവിഷ്കാര സ്വാതന്ത്രം പോലും ഇല്ലാതാക്കി പൊതു പ്രവർത്തകരെയും സാംസ്കാരിക നായകരെയും തലയറുക്കുകയും രാഷ്ട്രീയ നായകരെ തുറങ്കിലടക്കുകയും ചെയ്യുന്ന സമീപനമാണ് ഭരണ കൂടത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

publive-image

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ:കെ.മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. പ്രമുഖ മനഃശാസ്ത്ര പരിശീലകൻ സ്വാമി ആത്മദാസ് യമി ധർമപക്ഷ ആശംസകൾ നേർന്നു. യൂണിയൻ ചെയർമാൻ ടി.ശഹീദലി അദ്ധ്യക്ഷത വഹിച്ചു.

കോളേജ് പ്രിൻസിപ്പൽ അസീൽ അബ്ദുൽ വാഹിദ്, സ്റ്റാഫ് എഡിറ്റർ കെ.മുഹമ്മദ് ഷരീഫ്, സി.പി.അയ്യൂബ്, കെ.എം.ഇസ്മയിൽ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് എഡിറ്റർ കെ.ശിഹാബുദ്ധീൻ സ്വഗതവും യു.യു.സി കെ.വി. ഫാരിസ് നന്ദിയും പറഞ്ഞു.

Advertisment