Advertisment

റബീഅ് ക്യാമ്പയിൻ ബോവിക്കാനം റെയിഞ്ച് സന്ദേശ യാത്ര നടത്തി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

പൊവ്വൽ:  ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റബീഅ് പ്രഭാഷണത്തിന്റെ പ്രചാരണ സന്ദേശ യാത്ര ജില്ലാ സെക്രട്ടറി ഹുസൈൻ തങ്ങൾ മാസ്തികുണ്ട് ബോവിക്കാനം റെയ്ഞ്ച് സെക്രട്ടറി ഹമീദ് ഫൈസി കൊല്ലംപാടിക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി റബീഅ് പ്രഭാഷണം ഇന്ന് വൈകുന്നേരം 4 മണിക്ക് ബോവിക്കാനത്ത് വെച്ച് നടക്കും .

എം.അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയർത്തലോടെ ആരംഭിക്കുന്ന പരിപാടി പ്രമുഖ പ്രഭാഷകൻ സിംസാറുൽഹഖ് ഹുദവി മുഖ്യപ്രഭാഷണം നിർവ്വഹിക്കും തുടർന്ന് മഗ്‌രിബ് നമസ്കാരം ശേഷം ബോവികാനം റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്തഫ അഷ്റഫി കക്കുപ്പടി എൽ സി ഡി ക്ലിപ്പ് സഹിതം സുന്നത്ത് ജമാഅത്ത് ആശയ വീശദീകരണ പ്രഭാഷണം നടത്തും.

Advertisment