Advertisment

ഇശ്ഖേ റസൂല്‍ ഇസ്ലാമിക് കലാപരിപാടി സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂര്‍:  ലോക പ്രവാചക മുഹമ്മദ് നബി(സ) യുടെ ജന്മദിനത്തിന്‍റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സംയുക്തമായി ഇശ്ഖേ റസൂല്‍ ഇശല്‍ വിരുന്ന് കുട്ടികളുടെ ഇസ്ലാമിക് കലാപരിപാടി സംഘടിപ്പിച്ചു.

Advertisment

publive-image

എസ് വൈ എസ് മുളിയാര്‍ സര്‍ക്കിള്‍ നേതാക്കളായ റഹ്മാന്‍ കാവുപാടി, ഹനീഫ് ഹാജി, അബ്ദുല്ല അപ്പോളെ, സവാദ് ടി.കെ, എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എസ് വൈ എസ് ആലൂര്‍ യൂണിറ്റ് നേതാക്കളായി സൈഫുദ്ധീന്‍ മീത്തല്‍,ജലീല്‍ മീത്തല്‍, മാഹിന്‍, അഷ്റഫ് ടി.എ, എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് നേതാക്കളായ ഫാറൂഖ് എ അര്‍,അഫ്രീദ് കടവില്‍, ജുനൈദ് കടവില്‍, അബ്ദുല്ല, നവാസ്, അഫ്സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment