Advertisment

ബൈത്തുറഹ്മ താക്കോൽ ദാനവും, പൊതു സമ്മേളനവും സ്വീകരണവും പട്ടുറുമാൽ വിന്നർ സമീർ നയിക്കുന്ന ഇശൽ നൈറ്റും വെള്ളിയാഴ്ച പൊവ്വലിൽ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മുസ്‌ലിം ലീഗ് പൊവ്വൽ മേഖല റിലീഫ് കമ്മിറ്റിയും, പൊവ്വൽ കെ. എം. സി. സി U.A.E കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്മ വീടിന്റെ താക്കോൽ ദാനവും, പൊതു സമ്മേളനം, സ്വീകരണം ഇശൽ നൈറ്റും വെള്ളിയാഴ്ച വൈകുന്നേരം 4മണി മുതൽ പൊവ്വലിൽ പ്രതേകം സജ്ജമാക്കിയ മർഹും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ തങ്ങൾ നഗറിൽ വെച്ച് നടക്കും.

Advertisment

റിലീഫ് കമ്മിറ്റി ചെയർമാൻ എ. ബി. ഷാഫിയുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ എം. സി. കമറുദ്ധീൻ സമ്മേളനം ഉൽഘടനം ചെയ്യും. ആരാരുമില്ലാത്തവരുടെ ആശാ കേന്ദ്രമാണ് മുസ്ലിം ലീഗ്.

publive-image

നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ വീടിന്റെ താക്കോൽ സയ്യിദ് കെ. എസ്. അലി തങ്ങൾ കുമ്പോൾ കൈമാറും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ ആയി തെരഞ്ഞെടുത്ത സി. ടി. അഹമ്മദ് അലി സാഹിബിനു ചടങ്ങിൽ സ്വീകരണം നൽകും... ശരീഫ് കോട്ടപ്പുറം മലപ്പുറം, ബഷീർ വെള്ളിക്കൊത്തു മുഖ്യ പ്രഭാഷണം നടത്തും.

മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി A.അബ്ദുൽ റഹിമാൻ, ജില്ലാ ട്രെഷറർ കല്ലട്ര മാഹിൻ ഹാജി. ജില്ലാ വൈസ് പ്രസിഡന്റ്‌ എം. എസ്. മുഹമ്മദ്‌ കുഞ്ഞി, മണ്ഡലം പ്രസിഡന്റ്‌ കെ. ഇ. എ. ബക്കർ, തുടങ്ങിയ നേതാക്കൾ കെ. എം. സി. സി.നേതാക്കൾ,മുസ്‌ലിം ലീഗ്ന്റെയും, പോഷക അനുബന്ധ സംഘടന ജില്ലാ മണ്ഡലം പഞ്ചായത് നേതാക്കൾ സംബന്ധിക്കും. ജനറൽ കൺവീനർ എം. എസ് ശുകൂർ സ്വാഗതവും ബാത്തിഷ പൊവ്വൽ നന്ദിയും പറയും.

publive-image

തുടർന്ന് മാപ്പിളപ്പാട്ട് ഗായകൻ അഷ്‌റഫ്‌ പയ്യന്നൂർ,പട്ടുറുമാൽ വിന്നർ സമീർ മലപ്പുറം, പതിനാലാം രാവ് വിന്നർ ബാദുഷ മഞ്ചേരി നേതൃത്വം നൽകുന്ന ഇശൽ നൈറ്റും അരങ്ങേറും.

യോഗം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം. എസ്. മുഹമ്മദ്‌ കുഞ്ഞി ഉൽഘടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എ. ബി ഷാഫി, കെ. ബി മുഹമ്മദ്‌ കുഞ്ഞി, എസ്. എം മുഹമ്മദ്‌ കുഞ്ഞി, എം. എസ്. ശുകൂർ, ബാത്തിഷ പൊവ്വൽ, മൊട്ട അബ്ദുൽ ഖാദർ, എ. കെ ഫൈസൽ, അബ്ബാസ് കൊലചെപ്,എ. പി അസൈനാർ, എം. അബ്ദുല്ല കുഞ്ഞി ഹാജി, ബിസ്മില്ല മുഹമ്മദ്‌ കുഞ്ഞി, ബി. എം. ഹാരിസ്, അനീഫ് പൈക്ക, എ. കെ യൂസഫ്, അബ്ദുള്ള കുളത്തിങ്കര, ഷാഫി പാറപ്പള്ളം, പി. ഷാഫി ചാൽക്കര, ഉനൈസ് മദനി നഗർ, തൈഷീർ പൊവ്വൽ, നിയാസ്, മൻസൂർ പൊവ്വൽ, അബൂബക്കർ പൊവ്വൽ. തുടങ്ങിയവർ സംസാരിയിച്ചു..

Advertisment