Advertisment

നെല്ലിക്കട്ട ശക്തിഗറിലെ ആശുപത്രി മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കണം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർകോട്:  നെല്ലിക്കട്ട ശക്തിനഗറിലെ ചെങ്കല്ല ക്വാറിയിൽ തള്ളിയ ആശുപത്രി മാലിന്യങ്ങൾ പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും , ഇത്ശാസ്ത്രീയമായി സംസ്ക്കരിക്കാരുള്ള നടപടി സ്വീകരിക്കണ മെന്നും ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

ജില്ലാസെക്രട്ടറി കെ. ബി. മുഹമ്മദ് കുഞ്ഞീ, ആരോഗ്യ സെൽ ജില്ലാ ചെയർമാൻ ബി.അഷറഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. സൂചി ,സിറിഞ്ച്,ലാബിൽ ഉപയോഗിച്ച രക്തം ശേഖരിക്കുന്ന ബോട്ടിൽ, ട്രിപ്പ് സെറ്റ്,കാനുലാ,മുറിവ് കെട്ടിയ തുണികകൾ,കോട്ടൺ, തുടങ്ങിയ ആശുപത്രി മാലിന്യങ്ങളുംമറ്റുമാണ് ജനവാസമേഖലയിൽ തള്ളിയിരിക്കുന്നത്.

ഇതിൽ പകുതിയോളം മണ്ണിട്ടു മൂടിയിരിക്കുകയാണ്. ഇത് കുട്ടിവെള്ള സ്രോതസ്സുകൾ മലിനമാക്കും. ഇത്തരംമാലിന്യങ്ങൾ മനുഷ്യരിൽ ഹെപ്പറ്റൈറ്റീസ് ബി,മഞ്ഞപിത്തം,ടൈഫോയ്ഡ്,എച്ച്.ഐ വി,,ബാക്ടീരിയ അണുബാധാ എന്നിവഉണ്ടാകും,ഗുരുതരമായ തൊക്ക് രേഗങ്ങൾക്കും കാരണമാവും.

publive-image

കോഴിക്കോട്ടെ പ്രമുഖ ആശു പത്രികളുടെ ബില്ലും, മററു കടലാസുകളും ഇതിൽ കാണുന്നുണ്ട്. കാസർകോട് നല്ല ആശുപത്രി ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് മററു ജില്ലകളിലെ ആശുപത്രി മാലിന്യങ്ങൾ ഇവിടെ തള്ളൂന്നത്.

നാട്ടുക്കാരായ മനോജ്. ഗിരി,അബൂബക്കർ, പ്രശാന്ത് രതീഷ്, അൽസാർ ഭവാനി പുഷ്പ എന്നിവർ ഉണ്ടായിരുന്നു

Advertisment