Advertisment

പി.ബി അബ്ദുൾ റസ്സാഖിന്റെ ആകസ്മിക വിയോഗം സമസ്തക്കും സമുദായത്തിനും തണൽമരം നഷ്ടമായി എസ്.കെ.എസ്.എസ്.എഫ് ആലൂർ

New Update

കാസറഗോഡ്:  ആലൂർ ശാഖ എസ്.കെ.എസ്.എസ്.എഫ് പി.ബി അബ്ദുൾ റസാഖ് അനുസ്മരണം നടത്തി. ആലൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ നടന്ന അനുസ്മരണ യോഗം എസ്.വൈ.എസ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഫോറൈൻ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു എസ്.കെ.എസ്.എസ് എഫ് ശാഖ പ്രസിഡണ്ട് ശിഹാബുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

എസ്.വൈ എസ് ഉദുമ മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ബി അബ്ദുൾ റസ്സാഖ് ന്റെ മരണം സമസ്തക്കും സമുദായത്തിനും തീരാനഷ്ടമെന്ന് ഫോറൈൻ മുഹമ്മദ് കുഞ്ഞി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

പി.ബി അബ്ദുൾ റസ്സാഖിന്റെ ആകസ്മിക മരണം സമസ്തക്കും സമുദായത്തിനും തീരാനഷ്ടമാണന്നും തണൽമരത്തെയാണ് നഷ്ടമായതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുമ്പിൽ തന്നെയായിരുന്നു റദ്ദുച്ചാന്റെ സ്ഥാനമെന്നും തന്റെ മണ്ഡലത്തെ മുമ്പെങ്ങും ഇല്ലാത്ത വിതം വികസനങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് റദ്ദുച്ചയിൽ സമൂഹത്തിന് അനുകരിക്കാൻ മാതൃക ഉണ്ടെന്നും അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ബി.കെ ഹംസ പറഞ്ഞു.

ബി.കെ മുഹമ്മദ് കുഞ്ഞി, അബ്ദുൾ ഖാദർ കോളോട്ട്, മഷൂദ് മീത്തൽ, ബി.കെ സിദ്ധീഖ് പ്രസംഗിച്ചു. അബ്ദുല്ല ആലൂർ, ബഷീർ കടവിൽ, റസ്സാഖ്മീത്തൽ,അസീസ് എം.എ, ഇർഷാദ് മീത്തൽ, അബ്ദുല്ല എ.എം, അഹമ്മദ് മീത്തൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment