Advertisment

പൂത്തപ്പലത്ത് മഹ്ളറത്തുൽ ബദ് രിയ്യയും ചിത്താരി ഉസ്താദ്, എ.കെ.ഉസ്താദ് അനുസ്മരണവും നവംബർ രണ്ടിന്

New Update

മുള്ളേരിയ:  മഹ്ളറതുൽ ബദ് രിയ്യയും സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതാക്കളായിരുന്ന ചിത്താരി കെ.പി.ഹംസ മുസ്ലിയാർ, എ.കെ.അബ്ദുറഹ്മാൻ മുസ്ലിയാർ എന്നീ മഹാൻമാരുടെ അനുസ്മരണവും നവംബർ രണ്ടിന് രാത്രി 8 മണിക്ക് പൂത്തപ്പലത്ത് നടക്കും.

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. യൂണിറ്റ് കമ്മറ്റി സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പി.മുഹമ്മദ് ഹാജി പൂത്തപ്പലം പതാക ഉയർത്തും. എസ്.വൈ.എസ്, യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല സഅദിയുടെ അദ്ധ്യക്ഷതയിൽ പി.എസ്.ഖാസിം നഈമി കിന്നിംഗാർ ഉദ്ഘാടനം ചെയ്യും.

മുഹമ്മദ് റഫീഖ് സഖാഫി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ മജീദ് മൗല തങ്ങൾ അൽ അഹ്ദൽ ആദൂർ ആത്മീയ മജ്ലിസിന് നേതൃത്വം നൽകും. അന്നദാനത്തോടെ സമാപിക്കും.

Advertisment