സമസ്ത ശരീഅത്ത് സമ്മേളനത്തിന് മുളിയാറിൽ നിന്നും 75 പേർ

Friday, October 12, 2018

മുളിയാർ:  സമസ്തയുടെ നേതൃത്വത്തിൽ ഒക്ടോബർ 13 ന് കോഴിക്കോട് നടക്കുന്ന ശരീഅത്ത്സമ്മേളനത്തിന്പഞ്ചായത്ത് നിന്നും 75 പ്രതിനിധികളെ സംബന്ധിപ്പിക്കാൻ പ്രസിഡണ്ട്എ.ബി.ഷാഫിയുടെ അധ്യക്ഷതയിൽ ചേർന്ന എസ്.വൈ.എസ്. മുളിയാർ പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. ഒക്ടോബർ 30 നകം പുതുതായി എട്ടു യൂണിറ്റുകൾരൂപീകരിക്കും.ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഫോറിൻ സ്വാഗതം പറഞ്ഞു.

മൻസൂർമല്ലത്ത്,ബി.കെ.ഹംസ ആലൂർ, അബ്ദുല്ല കുഞ്ഞി ഹാജി പൊവ്വൽ, സയ്യിദ് ഹാമിദ് തങ്ങൾ, അബ്ദുല്ല ആലൂർ, പി.എം.എ സലാം നഈമി, ഹമീദ് ബെള്ളിപ്പാടി, റാഷിദ് മൂലടുക്കം, ബാതിഷ പൊവ്വൽ, അബ്ദുല്ലമുളിയാർ, മൊയ്തു ബാവാഞ്ഞി, അബ്ദുൽ ഹമീദ് ഫൈസി എ.കെ.യൂസുഫ്എം.ബി.
ഹനീഫ് പ്രസംഗിച്ചു.

×