Advertisment

"സുന്നത്ത് ജമാഅത്തിനും, സമൂഹത്തിനും, സമുദയത്തിനും, നാടിനും തീരനഷ്ടം" സുന്നി സംഘം കുടുംബം ആലൂര്‍. അനുസ്മരണവും കൂട്ടുപ്രാര്‍ത്ഥനയും സംഘടിപ്പിച്ചു

New Update

ആലൂര്‍:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുടെ നേതാക്കളായ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍, നിബ്രാസുല്‍ ഉലമ എ.കെ.അബ്ദുല്‍ റഹ്മാന് മുസ്ലിയാരുടെയും, മഞ്ചേശ്വരം എം.എല്‍ എ ആയിരിന്ന പി.ബി അബ്ദു റസാഖ്, ദഫിന്‍റെ ഉസ്തായിരുന്ന മുണ്ടക്കൈ അബദുല്‍ ഖാദര്‍ ഹാജി എന്നിവരുടെ പേരില്‍, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്,എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സംയുക്തമായി അനുസ്മരണ യോഗവും കൂട്ടുപ്രാര്‍ത്ഥനയും, ആലൂര്‍ താജുല്‍ ഉലമ സൗധത്തില്‍ വെച്ച് സംഘടിപ്പിച്ചു.

publive-image

കേരള മുസ്ലിം ജമാഅത്ത് മുളിയാര്‍ സര്‍ക്കിള്‍ പ്രസിഡന്‍റ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ നേതൃതം നല്‍കി. സെക്രട്ടറി ഉമ്മര്‍ സഅദി ബാവിക്കര, കാസര്‍ഗോഡ് സോണ്‍ നേതാക്കളായ അബ്ദുല്ല അപ്പോളൊ, ഹനീഫ് ഹാജി,എസ് എസ് എഫ് ചെര്‍ക്കള സെക്ടര്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എം.കെ,യൂണിറ്റ് നേതാക്കളായ ടി എ അബ്ദുല്‍ ഖാദിര്‍,സവാദ് ടി കെ, അസ്ലം ടി.കെ, അഷ്റഫ്,അബ്ദുറഹിമാന്‍ ടിഎ,ഫാറൂഖ്, ജലീല്‍, ജുനൈദ് കടവില്‍, നവാസ്, അഫ്രീദ് ,അബ്ദുല്ല, അഫ്സല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment