Advertisment

അനുസ്മരണ സംഗമവും പഠനക്ലാസ്സും ഒക്ടോബര്‍ 2ന്

author-image
admin
New Update

കുമ്പള:  സഖാഫിസ് ശൂറ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൊഗ്രാല്‍ അലി സഖാഫി അനുസ്മരണവും മയ്യിത്ത് സംസ്‌കരണ പഠന ക്ലാസും ഒക്ടോബര്‍ 2 ചെവ്വാഴ്ച ഉച്ചക്ക് 12 മണി മുതല്‍ കുമ്പള ശാന്തിപ്പള്ളത്ത് നടക്കും.

Advertisment

ളൂഹ്‌റ് നിസ്‌കാരാനന്തരം നടക്കുന്ന അനുസ്മരണ ദിക് ര്‍ ദുആ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍ക്കസ് സീനിയര്‍ മുദരീസുമായ ഉസ്താദ് വി പി എം ഫൈസി വില്ല്യാപ്പള്ളി നേതൃത്വം നല്‍കും.

കഴിഞ്ഞ കാലങ്ങളില്‍ പ്രാസ്ഥാനിക രംഗത്ത് നേതൃത്വം നല്‍കി വിട പറഞ്ഞുപോയ നേതാക്കളുടെയും മര്‍ക്കസ് ഉസ്താദുമാരുടെയും സഖാഫിമാരുടെയും പേരില്‍ പ്രത്യേകപ്രാർത്ഥനയും അനുസ്മരണവും നടത്തും. കെ പി ഹുസൈൻ സഅദി കെസി റോഡ്, മുസ സഖാഫി കളത്തൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

2 മണിക്ക് നടക്കുന്ന മയ്യിത്ത് സംസ്‌കരണ പഠന ക്ലാസ് കാട്ടിപ്പാറ അബ്ദുല്‍ കാദര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മയ്യിത്ത് പരിപാലനം എന്ന വിഷയത്തില്‍ ക്ലാസിന് നേതൃത്വം നല്‍കും.

സയ്യിദ് ജലാലുദ്ദീൻ തങ്ങൾ, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍, സയ്യിദ് മൂനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മുഹമ്മദ് സാഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ സംബന്ധിക്കും.

Advertisment