Advertisment

ആലൂർ ശംസുൽ ഉലമാ ഇസ്ലാമിക് സെൻറർ ഒന്നാം വാർഷികാഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും

author-image
admin
New Update

ആലൂർ:  മത സാമൂഹിക ആതുരസേവനം ലക്ഷ്യമാക്കി SYS ന്റെയും SKSSF ന്റെയും കീഴിൽ ആലൂറിൽ പ്രവർത്തിച്ച് മുന്നേറുന്ന ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിന്റെ ഒന്നാം വാർഷികം സെപ്തംബർ 6, 7 തിയ്യതികളിൽ ആലൂർ ശംസുൽ ഉലമാ നഗറിൽ വെച്ച് നടക്കും.

Advertisment

സെപ്തംബർ 6 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഹാജി എ.ടി അബദുൾ റഹ്മാൻ പതാക ഉയർത്തും രാത്രി 8.15ന് സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്യും.

publive-image

തുടർന്ന് പ്രഗൽഭ പ്രാസംഗികൻ അശ്രഫ് റഹ്മാനിയുടെ മതപ്രഭാഷണം നടക്കും രണ്ടാം ദിവസം നടക്കുന്ന പൊതുസമ്മേളനത്തിന് പൊവ്വൽ ജമാ അത്ത് ഖത്തിബും മുദരിസുമായ സുബൈർ ദാരിമിയുടെ ഉദ്ബോധന പ്രസംഗം ത്തോടെ തുടക്കമാവും പരിപാടിക്ക് സമാപനം കുറിച്ച് നടക്കുന്ന മജ്ലിസുന്നൂറിനും കൂട്ടുപ്രാർത്ഥനക്കും സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും.

വ്യാഴാഴ്ച ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. ചെയർമാൻ കെ.കെ അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിക്കും. ആലൂർ ജമാഅത്ത് പ്രസിഡണ്ട് എ ടി അബൂബക്കർ ഹാജി, ഗൾഫ് കമ്മിറ്റി ട്രഷറർ നൗഷാദ്കോളോട്ട്, വർക്കിംഗ് കൺവീനർ അബ്ദുല്ല ആലൂർ, മൻസൂർ ഫൈസി, ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ, സെക്രട്ടറി മഷൂദ് എന്നിവർ സംസാരിക്കും.

publive-image

സമാപന ദിനമായ വെള്ളിയാഴ്ച നടക്കുന്ന പരിപാടിക്ക് സ്വാഗത സംഘം ട്രഷറർ അബ്ദുൾ ഖാദർ കോളോട്ട് സ്വാഗതം പറയും. സ്വാഗത സംഘം കൺവീനർ എ.കെ അബ്ബാസ് അദ്ധ്യക്ഷത വഹിക്കും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, എസ്.കെ.എസ്.എസ് .എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, എസ്.കെ ജെ.എം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി, മൊയ്തു മൗലവി, ജമാൽ ദാരിമി, കെ.ബി മുഹമ്മദ് കുഞ്ഞി, എ ബി ഷാഫി, ബി.കെ ഹംസ ആലൂർ, ബി.എം അബൂബക്കർ ,അബദുൾ ഗഫൂർ എ.ടി, താജുദ്ധീൻ എ.ടി, അസീസ് എം.എ, ഇഖ്ബാൽ എടി, സിദ്ധിഖ് ബികെ, റസാക്ക് മിത്തൽ, ഇർഷാദ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തും

Advertisment