Advertisment

വൈദ്യുതലൈനുകൾ അപകട ഭീഷണി ഉയർത്തുന്നു അധികാരികൾക്ക് അനക്കമില്ല

author-image
admin
New Update

രേഖാമൂലം നേരിട്ട് ചെന്ന് പരാതി നൽകിയിട്ടും അതികൃതർക്ക് മിണ്ടാട്ടമില്ല ചെർക്കള സെക്ഷന് കീഴിൽ ആലൂർ ട്രാൻസ്ഫോർമർ പരിധിയിൽപ്പെട്ട ആലൂർ മദ്രസ റോഡിന് കുറുകെ വളരെ താഴ്ന്ന നിലയിൽ കടന്നു പോകുന്ന വൈദ്യുത ലൈനുകളാണ് അപകട ഭീഷണി ഉയർത്തുന്നത്.

Advertisment

publive-image

ചെറുവാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഇത് വഴി കടന്ന് പോകാൻ പ്രയാസപ്പെടുന്നു. എല്ലാ പോസ്റ്റുകൾ തമ്മിലുള്ള അന്തരം ദൈർഘ്യമേറിയ തിനാലാണ് ഇത്തരം പ്രശനങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഇക്കാര്യം ചൂണ്ടിക്കാട്ടി SKSSF ആലൂർ ശാഖാ കമ്മിറ്റി രേഖാമൂലം അതികൃതർക്ക് പരാതി നൽകി എങ്കിലും ഇത് വരെ പരിഹാരം കണ്ടിട്ടില്ല.

കൂടാതെ ഇടിമിന്നൽ സമയത്ത് കറൻറ് പോയി കഴിഞ്ഞാൽ ഈ പ്രദേശങ്ങളിൽ വൈദ്യുതബന്ധം ദിവസം മുഴുവൻ മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്

മറ്റു സബ്സേഷനുകളിൽ ഇടിമിന്നൽ കഴിയുന്നതോടുകൂടി വൈദ്യുതബന്ധങ്ങൾ പുനസ്ഥാപിക്കുംമ്പോൾ ഇവിടെ മണിക്കൂറുകളും ദിവസങ്ങളും എടുക്കുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു

Advertisment