ആലൂർ: ആലൂർ കൾച്ചറൽ ക്ലബ്ബിന്റെയും നെഹ്റു യുവ കേന്ദ്രയുടേയും സംയുക്താ ആഭിമുഖ്യത്തിൽ ജലദിനാചരണവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി.
വ്യാഴാഴ്ച വൈകിട്ട് നടന്ന പരിപാടി ആദൂർ സർക്കിൾ ഇൻസ്‌പെക്ടർ മാത്യു എം എ ഉദ്ഘാടനം ചെയ്‌തു. കാസറഗോഡ് സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, ഉപേന്ദ്രൻ പി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ആലൂർ ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി, എ.ടി അബൂബക്കർ, ബി. കെ ഹംസ ആലൂർ, ടി.എ അബ്ദുൽ ഖാദർ, ഇസ്മായിൽ മാസ്റ്റർ,എ.കെ അബ്ബാസ്, അഷ്‌റഫ് എൻ.എ എന്നിവർ സംസാരിച്ചു.
ആലൂർ കൾച്ചറൽ ക്ലബ് പ്രസിഡന്റ് ലത്തീഫ് ടി. എ ടെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ ക്ലബ് സെക്രട്ടറി അബ്ദു സമദ് വൈറ്റലൈൻ സ്വാഗതവും അബ്ദുള്ള എ.ടി നന്ദിയും അറീച്ചു.