Advertisment

ചെങ്കളയിൽ കിടപ്പിലായ രോഗികൾക്ക് ബക്രീദ് - ഓണം ഭക്ഷണ കിറ്റുകൾ നൽകി

New Update

ചെർക്കള:  പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെട്ട കിടപ്പിലായ രോഗികൾക്ക് ബക്രീദ് - ഓണം ഭക്ഷണ കിറ്റുകൾ നൽകി .സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും നൽകിയ ഭക്ഷ്യ കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.

Advertisment

publive-image

ഡോക്ടർ .ഷംസീന ,ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ് ,പാലിയേറ്റീവ് കെയർ നഴ്സ് രാധാമണി എന്നിവർ ഏറ്റു വാങ്ങി.  ആരോഗ്യ സ്ഥിരം സമിതി ചെയർപെഴ്സൺ ഹാജിറ അദ്ധ്യക്ഷം വഹിച്ചു.

സ്വപ്ന, ജലജ ,മിഥുന ,സുജാത ,നാരായണൻ ,റഫീക്ക് ,രോഹിണി ,ലിജി എന്നിവർ സംസാരിച്ചു. ഭക്ഷ്യ കിറ്റ് കിടപ്പു രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകും.

Advertisment