Advertisment

കേരള വ്യപാര വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മുളിയാർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റിന് നിവേദനം നൽകി

New Update

ബോവിക്കാനം ടൗണിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുക , പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കുക , അനധികൃതമായി പ്രവർത്തിക്കുന്ന പെട്ടികടകളും , വ്യപാര സ്ഥാപനങ്ങൾക്ക് തടസമാകും വിധം പ്രവർത്തിക്കുന്ന ആഴ്ച ചന്തയും , ഒറ്റ നമ്പർ ചൂതാട്ട കേന്ദ്രങ്ങളും ,പൻമസാല വില്പന കേന്ദ്രങ്ങൾ എന്നിവയ്ക്കെതിരെ നടപടി സ്വികരിക്കുക , ബോവിക്കാനം ടൗണിൽ സ്ഥിതി ചെയ്യുന്ന ശൗചാലയത്തിന്റെ പ്രവർത്തനം നല്ലരിതിയിൽ മുമ്പോട്ട് കൊണ്ടു പോകാനുള്ള നടപടി കൈകൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള വ്യപാര വ്യവസായി ഏകോപന സമിതി ബോവിക്കാനം യുണിറ്റ് മുളിയാർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റിന് നിവേദനം നൽകി.

publive-image

പി എം എം അബ്ദുൽ റഹിമാൻ , മുസ്തഫ ബിസ്മില്ല , ഭാസ്ക്കരൻ ചേടിക്കാൽ , മഹമ്മൂദ് മുളിയാർ , ഗണേഷ് നായക്ക് , ഹംസ ചോയിസ് , AB അബ്ദുല്ല , റിയാസ് ബദ്രിയ തുടങ്ങിയവർ നിവേദന സംഘത്തിലുണ്ടായിരുന്നു.

Advertisment