Advertisment

പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിക്ക് യാത്രയയപ്പ് നൽകി

New Update

ബോവിക്കാനം:  സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് വാർഷിക ജനറൽ ബോഡി യോഗം ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു സമസ്ത മുഫത്തിഷ് മുസ്തഫ ദാരിമി മലപ്പുറം അദ്ധ്യക്ഷത വഹിച്ച പരിപാടി ആലൂർ ജുമാമസ്ജിദ് ഖത്തീബും സദർമുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പതിറ്റാണ്ടുകാലം ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സമസ്ത ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തു സഅദിയെ ഉപഹാരം നൽകി ആദരിച്ചു സമസ്ത പൊതു പരീക്ഷകളിൽ ബോവിക്കാനം റെയിഞ്ച് പരിധിയിൽ ടോപ്പ് പ്ലസ് നേടിയവരും ഉയർന്ന മാർക്ക് നേടിയവരുമായ വിദ്യാർതഫികളെയും ഇതിന് പ്രാപ്തരാക്കിയ മദ്രസ അധ്യാപകരേയും ചടങ്ങിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

മാനേജ്മെന്റ് പ്രസിഡണ്ട് ബി.എം അബൂബക്കർ മൂലടുക്കം, ആലൂർ ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കർ ഹാജി, ഹസൈനാർ ഹാജി പൊവ്വൽ, കാസറഗോഡ് സംയുക്ത ജമാഅത്ത് ജോയിൻ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു പി.എ റഷീദ് ഫൈസി, കെ.എസ് യൂസഫ് സഅദി, റെയിഞ്ച് ട്രഷറർ എ.മുഹമ്മദ് കുഞ്ഞി ആലൂർ ,മാനേജ്മെന്റ് സെക്രട്ടറി അബ്ബാസ് കൊളച്ചപ്പ്, ട്രഷറർ, അബ്ദുൾ ഖാദർ ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി,എസ് വൈ എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ ആലൂർ, ടി.എ അബ്ദുൾ ഖാദർ ,കടവിൽ ബഷീർ, എസ്.കെ.എസ്. എസ്.എഫ് ചെർക്കള മേഖല സഹചാരിവിംഗ് സെക്രട്ടറി അബ്ദുല്ല ആലൂർ, അബ്ദുൾ ഖാദർ കോളോട്ട്, അസിസ് എം.എ, അബ്ദുൾ റഹ്മാൻ മൂലടുക്കം, ഷുക്കൂർ എം.എസ് തുടങ്ങിയവർ സംബന്ധിച്ചു റെയിഞ്ച് ജനറൽസെക്രട്ടറി അബ്ദുൾഹമീദ് ഫൈസി സ്വാഗതവും സിദ്ധിഖ് ഫൈസി നന്ദിയും പറഞ്ഞു.

Advertisment