ബോവിക്കാനം റെയ്ഞ്ച് ഇസ്ലാമിക് കലാമേള നാളെ ബാവിക്കരയിൽ ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Friday, January 11, 2019

മസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയ്ഞ്ചും മദ്രസ മാനേജ്മെൻറ് സംയുക്തമായി സംഘടിപ്പിക്കുന്ന ഇസ്ലാമിക് കലാമേള നാളെ ബാവിക്കരയിൽ നടക്കും.  രാവിലെ 8 30-ന് സ്വാഗതസംഘം ചെയർമാൻ അഷ്റഫ് ബി പതാക ഉയർത്തലോടെ പരിപാടിക്ക് തുടക്കംകുറിക്കും.

മുഫത്തിശ് മുസ്തഫ ദാരിമിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ഉദ്ഘാടന സെക്ഷൻ ബാവിക്കര ജമാഅത്ത് ഖത്തീബ് സിദ്ദീഖ് ഫൈസി ഉദ്ഘാടനം നിർവഹിക്കും.

ബോവിക്കാനം റെയിഞ്ച് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹനീഫി മുനിയൂർ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട് അബ്ദുൽഖാദർ മുസ്ലിയാർ ഷാഫി ഹാജി മാളിക മുഹമ്മദ് കുഞ്ഞി ബി എ മുഹമ്മദ് കുഞ്ഞി ഹാജി മുതലപ്പാറ ഗോവ മുഹമ്മദ് കുഞ്ഞ് റഷീദ് ഫൈസി അബ്ദുൽബാരി ബാഖവി മുഹമ്മദ് കുഞ്ഞി മണിയങ്കോട് മൂസഹാജി കിന്നിംഗാർ കെ കെ അബ്ദുല്ല അബ്ദുൽഖാദർ കോളോട്ട് മസ്ഊദ് മണിയങ്കോട് ഹമീദ് എ ഇഖ്ബാൽ മുള്ളേരിയ അഷ്റഫ് മുഹമ്മദ് ,അബ്ദുല്ല ദാരിമി ഹസ്സൻ സഅദി ഇസ്മായിൽ നിസാമി ഹനീഫ് സഅദി മല്ലം അബ്ദു റഹ്മാൻ ബെള്ളിപ്പാടി അബ്ദുല്ലക്കുഞ്ഞി തുടങ്ങിയവർ സംബന്ധിക്കും.

ഹംസ ആലൂർ സ്വാഗതവും അബ്ദുറഹിമാൻ മാസ്റ്റർ നന്ദിയും പ്രകാശിപ്പിക്കും തുടർന്നു ഇരുപത്തിരണ്ടോളം മദ്രസകളിൽ നിന്നുള്ള ഇരുന്നൂറ്റി എൺപതിലധികം വരുന്ന മദ്രസ വിദ്യാർത്ഥികൾ കിഡ്ഡീസ് സബ്ജൂനിയർ ജൂനിയർ സീനിയർ സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കും.

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർഗോഡ് ജില്ല സെക്രട്ടറി ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

മാനേജ്മെൻറ് പ്രസിഡണ്ട് അബൂബക്കർ മൂലടുക്കം അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സുബൈർ ദാരിമി പോവ്വൽ അബ്ദുല്ലക്കുഞ്ഞി ഹാജി എബി ശാഫി മുഹമ്മദ് കുഞ്ഞി ഫോറിൻ അബൂബക്കർ ഹാജി കെ ബി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലൂർ അബ്ബാസ് കൊളച്ചപ്പ് എംഎസ് ഷുക്കൂർ മൻസൂർ മല്ലത്ത് അസൈനാർ ഹാജിഅബ്ദുൽഖാദർ മൊട്ട സിദ്ധീഖ് ഫൈസി യൂസഫ് സഅദി ഇസ്മായിൽ ഫൈസി യൂസുഫ് മുസ്‌ലിയാർ അബ്ദുല്ല ആലൂർ ആലിക്കുഞ്ഞി വൈ മൊയ്തു മണിയങ്കോട് എബി കുട്ടിയാനം അബ്ദുൽൽ മുക്രി നുസ്രത്ത് നഗർ അബ്ദുൽ ഖാദർ കുന്നിൽ തുടങ്ങിയവർ സംബന്ധിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ഹമീദ് ഫൈസി സ്വാഗതവും സലാം നഈമി നന്ദിയും പ്രകാശിപ്പിക്കും

×