Advertisment

എരിയാൽ ചൗക്കി അക്കരക്കുന്ന് ബസ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു

New Update

കാസറഗോഡ്:  ചൗക്കി- ഉളിയത്തട്ക്ക റോഡിൽ പുതുതായി നിർമ്മിച്ച ബസ് ഷെൽട്ടർ നാടിന് സമർപ്പിച്ചു' എരിയാൽ ചൗക്കി അക്കരക്കുന്നിൽ നടന്ന ചടങ്ങിൽ എ2 സെഡ് കൺസ്ട്രക്ഷൻ ചെയർമാൻ അബ്ദുൽ റഹ്മാൻ പൊന്നാട മുറിച്ച് ഉദ്ഘടനം നിർവഹിച്ചു.

Advertisment

publive-image

റൂട്ട് ബസ് ആയ റാഹി ഡീലക്സ് ബസ്സിലെ യാത്രക്കാർക്ക് മധുരം വിതരണം നടത്തി. പരിസര പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും ഉപകാരപ്രദമാവുന്ന ഇത്തരം നല്ല കാര്യങ്ങൾക് യുവാക്കൾ നൽകിയ പ്രാധാന്യവും അതിന് മുൻകൈ എടുത്ത ബോയ്സ് ഓഫ് അക്കരക്കുന്നിന്റെ മാതൃകാ പ്രവർത്തനങ്ങളെയും നാട്ടുകാർ അഭിനന്ദിച്ചു.

publive-image

ഇവിടെ ഉള്ള മാലിന്യ പ്രശ്നത്തിനും അതുപോലെ നാടിനു മുതൽക്കൂട്ടാവുന്ന എല്ലാ നല്ല കാര്യങ്ങൾക്കഉം മുൻ‌തൂക്കം നൽകുമെന്നും അവസരോചിതമായി ഇടപെട്ടു പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ബോയ്സ് ഓഫ് അക്കരക്കുന്നു പ്രവർത്തകർ ചടങ്ങിൽ അറിയിച്ചു

മുനീർ,നൗഷാദ്,ഹാരിസ് ഒമാൻ, ഹാരിസ്, ആഷിക്, ഹസ്സൻ, ഷുക്കൂർ, ഗഫൂർ, റഫീഖ് മനാഫ്, അഷ്ഫാഖ്, ഹനീഫ്, എന്നിവർ സംബന്ധിച്ചു.

Advertisment