Advertisment

ചെങ്കളയിൽ കുഷ്ട രോഗ നിർണയ പ്രചരണ കാമ്പയിൻ തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ചെർക്കള:  ചെങ്കളയിൽ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കുഷ്ഠരോഗ നിർണയ പ്രചരണ കാമ്പയിന് തുടക്കമായി. പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ സന്ദർശനം നടത്തി ആളുകളുടെ പരിശോധന നടത്തും.

Advertisment

publive-image

ശരീരത്തിലുണ്ടാകുന്ന നിറം മങ്ങിയതോ ചുവന്നതടിച്ച സ്പർശന ശേഷി കുറഞ്ഞതോ ആയ പാടുകൾ ,എണ്ണമയം പോലെ മിനുക്കമുള്ള തടിച്ച ചർമം, കൈകാലുകളിലെ മരവിപ്പ്, വേദനയുള്ള തടിച്ച ഞരമ്പുകൾ, വേദനയില്ലാത്ത വ്രണങ്ങൾ എന്നിവ കുഷ്ഠരോഗത്തിനറെ ലക്ഷണങ്ങളാവാം.

publive-image

ഫീൽഡിൽ നിന്നും കണ്ടെത്തുന്ന സംശയമുള്ള ആളുകളെ പരിശോധിക്കാൻ പ്രത്യേക കൗണ്ടർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്. 60 ടീമുകളായി 120 വളണ്ടിയർമാരും 10 സൂപ്പർവൈസർമാരും ഗൃഹസന്ദർശനം പഞ്ചായത്തിലുടനീളം നടത്തുന്നുണ്ട്.

publive-image

പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരംസമിതി ചെയർപേഴ്സൺ ഹാജറ മുഹമ്മദ് കുഞ്ഞി , മെമ്പർ റഷീദ് ഖാദർ, മെഡിക്കൽ ഓഫീസർ ഷമീമ തൻവീർ, ഹെൽത്ത് ഇൻസ്പെക്ടർ ബി അഷറഫ് ,വോയിസ് ഓഫ് മേനംഗോഡ് പ്രസിഡന്റ്, സിദ്ധിഖ് ജെ.പി.എച്ച് എൻ റസീന ആശാ വളണ്ടിയർമാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

Advertisment