Advertisment

സീറത്തുന്നബി അക്കാദമിക് കോൺഫറൻസ്: 400 കേന്ദ്രങ്ങളിൽ ത്വലഅൽ ബദ്റു

author-image
admin
Updated On
New Update

കാസറഗോഡ്:  നവംബര്‍ 15ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കാസറഗോഡ് സംഘടിപ്പിക്കുന്ന സീറത്തുനബി അക്കാദമിക് കോൺഫറൻസ് ഭാഗമായി ജില്ലയിലെ 400 കേന്ദ്രങ്ങളിൽ ത്വലഅൽ ബദ്റു സംഘടിപ്പിക്കും.

Advertisment

publive-image

നവംബർ 8,9,10 തിയ്യതികളിലായി നടക്കിന്ന പരിപാടി യൂണിറ്റ്, സെക്ടർ ഭാരവാഹികൾ നേതൃത്വം നൽകും. സുന്നി ബാല സംഘം, മഴവിൽ സംഘം കൂട്ടുകാർ കലാ ജാഥ, മധുര വിതരണം, തിരു നബി സന്ദേശം, പ്രസംഗം ദഫ് മുട്ട്, ബൈത്ത്, ആസ്വാദനം, മദ്ഹ് ഗാനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

പുണ്ണ്യ റബീഹിന് സ്വാഗതമോതി യായിരിക്കും പരിപാടി സംഘടിപ്പിക്കുക.

സീറത്തുന്നബി അക്കാദമിക്ക് കോൺഫറൻസ് വിളിച്ചു പറയലും നാടുണർത്തലും നടക്കും. നവമ്പർ 15 ന് രാവിലെ മുതൽ ആരംഭിക്കുന്ന സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് മൂന്ന് വേദികളിലായി മുപ്പത് പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പ്രത്യേകം രജിസ്റ്റർ ചെയ്ത ആയിരം പ്രതിനിധികൾ സംബന്ധിക്കുന്ന സെമിനാർ വൈകീട്ട് നാല് മണിക്ക് സമാപിക്കും. ശേഷം പുതിയ ബസ്റ്റാന്റ് പരിസരത്ത് മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം മദ്ഹ് റസൂൽ പ്രഭാഷണത്തോടെ സമാപിക്കും. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Advertisment