Advertisment

അബുദാബി കെഎംസിസി ക്രിക്കറ്റ് കാർണിവൽ ജേഴ്സി പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

അബുദാബി KMCC ഉദുമ മണ്ഡലം കമ്മിറ്റി 2018 ഡിസംബർ 7 ന് മുസ്സഫാ മസ് യാദ് മാൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്ന ക്രിക്കറ്റ് കാർണിവൽ 2018 ലെ അബൂദാബി മുളിയാർ കെ എം സി സി ടീമിന്റെ ജേഴ്സി അബൂദാബി കാസറകോഡ് ജില്ല കെ എം സി സി പ്രസിഡന്റ് അബ്ദുൾറഹിമാൻ പൊവ്വൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി എം എം നാസറിന് നല്കി പ്രകാശനം നിർവ്വയിച്ചു .

publive-image

അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കെ എം സി സി അബൂദാബി കാസറകോഡ് ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് ഉദുമാ മണ്ഡലം കെ എം സി സി പ്രസിസന്റ് സലാം ആലൂർ മാങ്ങാട് , കെ എംസിസി മുളിയാർ പഞ്ചായത്ത് നേതാക്കളായ മുഹമ്മദ് കുണിയേരി സെമീർ ബാലനടുക്കം ഹാഷിം ബെള്ളിപ്പാടി സഹദ് കാർഗിൽ നിസാർ ബാലനടുക്കം തുടങ്ങിയവർ സംബന്ധിച്ചു.

Advertisment