ആലൂർ: ആലൂർ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം ക്ലബ് പ്രസിഡന്റ് ലത്തീഫ് ടി. എ ക്കു നൽകി
എക്സൈസ് പ്രിവന്റീവ് ഓഫീസർ ഉപേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് എന്നിവർ നിർവഹിച്ചു.
ഏപ്രിൽ 1 നു ഞായറഴ്ച ആലൂർ കുഞ്ഞടക്കം ഗ്രൗണ്ടിൽ വെച്ചാണ് പ്രീമിയർ ലീഗ് നടത്തപ്പെടുന്നത്. ലസാസ ഗ്രൂപ്പ് സ്പോൺസേർഡ് ട്രോഫ്യ്ക്കു വേണ്ടി റോയൽ വാരിയർസ് അജ്മാൻ, റോയൽ സ്റ്റാർസ് ആലൂർ, ലസാസ ഹീറോസ്, എ ടു ഇസഡ് സൂപ്പർ കിങ്സ്, എമിറേറ്റ്സ് സ്റ്റാർസ് ദുബായ് എന്നിങ്ങനെ അഞ്ചു ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
റോയൽ വാരിയർസ് അജ്മാനും റോയൽ സ്റ്റാർസ് അലൂരും തമ്മിലാണ് ആദ്യ മത്സരം.