Advertisment

ഭാരത രത്‌നം ജേതാവ് ബിസ്മില്ലാ ഖാന്റെ വത്സല ശിഷ്യൻ ഡോക്ടർ ഉസ്താദ് ഹസ്സൻ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു

author-image
admin
New Update

മേൽപറമ്പ് ഗ്രാൻഡ്‌ ഹോട്ടൽ ഓടിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരുമ വൈസ് പ്രസിഡന്റ്‌ കെ. എം. ഷാഫി അധ്യക്ഷത വഹിച്ചു. കേരളാ ഫുട്ബോൾ സെലെക്ഷൻ കമ്മിറ്റി ചെയർമാൻ അസീസ് അബ്ദുള്ള യോഗം ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ജില്ല ലേബർ വെൽഫേർ എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുസ്സലാം, ഹസ്സൻ ഭായിക്ക് പൊന്നാട അണിയിച്ചു. ഒരുമ ട്രഷറർ ഹസ്സൻ കുട്ടി മായ മൊമെന്റൊ നൽകി. ഹസ്സൻ ഭായിയെക്കുറിച്ച് പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ സ്കാനിയ ബെദിര മുഖ്യ പ്രഭാഷണം നടത്തി.

പി. ടി.എ. ചന്ദ്രഗിരി പ്രസിഡന്റ്‌ നസീർ കൂവത്തൊട്ടി ഓ. എസ്. എ. പ്രസിഡന്റ്‌ എംഎം. ഹംസ, തമ്പ് പ്രധിനിധി യുസുഫ്, വ്യാപാരി വ്യവസായി പ്രധിനിധി ഫാറൂക്ക്, ഒരുമ വൈസ് പ്രസിഡന്റുമാരായ ഷെരീഫ് ചെമ്പിരിക്ക, അബ്ബാസലി, സെക്രട്ടറി അഷ്‌റഫ്‌ കടാങ്കോട്, എക്സിക്യൂട്ടീവ് മെമ്പർമാരായ ബഷീർ കുന്നറിയതു, താജുദ്ധീൻ പടിഞ്ഞാറു, റഹ്മാൻ ദേളി, പി.കെ.ഫൈസൽ, ഉഷ സതീശൻ, വിജയലക്ഷ്മി, അമ്മു എന്നിവർ സംബന്ധിച്ചു ആശംസകൾ അർപ്പിച്ചു.

ഹസ്സൻ ഭായി മറുപടി പ്രസംഗത്തിന് പുറമേ ഷഹനായി അവതരിപ്പിച്ചു സദസ്സിന്റെ കൈയടി നേടി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ ദേളി സ്വാഗതവും, ജോയിന്റ് സെക്രട്ടറി ഇസ്ഹാഖ് കുരിക്കൾ നന്ദിയും പറഞ്ഞു.

Advertisment