ഫാളില ശരീഅ: കോഴ്സ് പരീക്ഷാ ഫലം ഹന്നത് ബീവി അൽ ഫാളിലക്ക് ഒന്നാം റാങ്ക്

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Tuesday, May 14, 2019

ബദിയഡുക്ക:  എയിംസ് കോളേജ് ഫാളില ശരീഅ: കോഴ്സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹന്നത് ബീവി അൽ ഫാളില ഒന്നാം റാങ്കും ഫാതിമത്ത് ബതൂല അൽ ഫാളില നാരമ്പാടി, ഖദീജ ജാബിറ അൽ ഫാളില പെരഡാല രണ്ടും മൂന്നും റാങ്കുകൾ കരസ്തമാക്കി. വിജയികൾക്ക് മെയ് 25 ന് നടക്കുന്ന സംഗമത്തിൽ സർട്ടിഫിക്കറ്റ് നൽകും.

നിപുണരായ ഇസ്ലാമിക പണ്ഡിതരുടെ മേൽനോട്ടത്തിൽ വനിതകൾക്കായി തയ്യാർ ചെയ്ത ഇസ്ലാമിക് ശരീഅ കോഴ്സാണ് ഫാളില. പ്രത്യേക പ്രവേശന പരീക്ഷയിലൂടെ അഡ്മിഷ൯ നേടുന്ന വിദ്യാർത്ഥികൾക്ക് ഫാളില ദ്വിവത്സര കോഴ്സിൽ ആകെ നാല് സെമസ്റ്ററുകളാണുള്ളത്.

മതപഠനത്തിന് പുറമെ കൗൺസിലിംഗ്, ഹോം സയ൯സ്, കംപ്യൂട്ടർ പഠനം, ഡിഗ്രി പഠനത്തിനും അവസരം നൽകുന്ന കോഴ്സിന് പ്ലസ് ടു പരീക്ഷയെഴുതിയ ആർക്കും അപേക്ഷിക്കാവുന്നതാണ്. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഇൻ്റർവ്യൂ മെയ് പതിനെട്ടിന് രാവിലെ 10 മണി മുതൽ കോളേജിൽ വെച്ച് നടക്കും.

ശരീഅ കോഴ്സിന് പുറമെ ഹയർ സെക്കണ്ടറി കൊമേഴ്സ്, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അഫ്സലുൽ ഉലമ പ്രിലിമിനറി കോഴ്സും നൽകുന്നു, പത്താം ക്ലാസ്സാണ് മിനിമം യോഗ്യത.

×