Advertisment

കേരള പ്രകൃതി ദുരന്തം; സമൂഹം സംഘടിതമായി മുന്നിട്ടിറങ്ങണം

New Update

കേരളം ഇതുവരെ കാണാത്ത ഭീകര പ്രകൃതി ദുരന്തത്തിലൂടെ നഷ്ടമായ ഐശ്വര്യം പിടിച്ചെടുക്കാന് സംഘടിതമായി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യന് ഇസ്ലാഹി സെന്റര് ദഅ് വ വിംഗ് മങ്കഫിലെ മലയാളം ജുമുഅ ഖുതുബ നടക്കുന്ന പള്ളിക്ക് സമീപത്തെ മെഹ്ഫില് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച ബസ്വീറ ചര്ച്ച സംഗമം സൂചിപ്പിച്ചു.

Advertisment

publive-image

നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും കൂടുതല് ദൈവത്തിലേക്ക് അടുക്കാനും സഹായ സഹകരണങ്ങള് വര്ദ്ധിപ്പിക്കാനുമാണ് ഇത്തരം ദുരന്തത്തിലൂടെ നാം കാണേണ്ടതെന്ന് കാഴ്ചപ്പാടുകള് പകരുന്ന വേദം എന്ന വിഷയത്തില് സംസാരിച്ച സയ്യിദ് അബ്ദുറഹിമാന് തങ്ങളും ദിശ നിര്ണ്ണയിക്കാന് ധിഷണാ ശാലികളെ വളര്ത്താം എന്ന വിഷയത്തില് സംസാരിച്ച അബ്ദുല് അസീസ് സലഫിയും വിശദീകരിച്ചു.

പ്രകൃതി ക്ഷോഭത്തിന് വിധേയരായവരെ സഹായിക്കാനായി ഇസ്ലാഹി സെന്റിന് കീഴില് നടക്കുന്ന പള്ളികളില് പ്രത്യേക കളക്ഷന് നടത്തുന്നുണ്ട്. പെരുന്നാല് നമസ്കാരത്തിന് ശേഷവും അടുത്ത വെള്ളിയാഴ്ചയും കളക്ഷന് നടത്തുമെന്ന് സാമൂഹ്യ ക്ഷേമവകുപ്പ് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്ക്ക് വിളിക്കുക 67774232, 99463835

സംഗത്തില് വെച്ച് മദ്രസ്സ വെക്കേഷന് ക്ലാസില് മികച്ച പ്രകടത്തിന് അര്ഹരായ ആയിശ ഫിറോസ്, അബീന നൌഫല്, കെ. ഫിസാന്, സോയ മാഹിക് റിയാസ്, ഇസാന് മുഹമ്മദ്, ഫൈഹ ഫര്സാന, ഹുസ്ന ബഷീര്, ആലിയ ഫാത്തിമ്മ നവാസ്, മുഹമ്മദ് സാഹില്, ഫാത്തിമ്മ നദാഷ, മുഹമ്മദ് റമീസ്, അക്താബ് ദിയാന്, സക്കിയ ജുമാന, അജാസ് മുഹമ്മദ് നവാസ്, ആയിശ നഷ്വ നൌഫല്, ഷഹീന് ഉബൈദ്, സന ബഷീര്, ഫാത്തിമ്മ സന, ജുന്ന ഫിറോസ് എന്നിവര്ക്കുള്ള ഗിഫ്റ്റുകളും സര്ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്ജി. അന്വര് സാദത്ത്, എന്ജി. ഉമ്മര് കുട്ടി, എന്ജി. ഫിറോസ് ചുങ്കത്തറ, ഫില് സര് കോഴിക്കോട് എന്നിവര് സംസാരിച്ചു. ആയിശ നശ്വ ഖിറാഅത്ത് നടത്തി.

Advertisment