Advertisment

മതകാര്യങ്ങളിന്മേൽ ബാഹ്യശക്തികളുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കണം: മധൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്

New Update

 മധൂർ:  മതകാര്യങ്ങളിന്മേൽ ബാഹ്യശക്തികളുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കി മതകാര്യങ്ങൾ അതാത് മതപുരോഹിതന്മാർക്ക് വിട്ട് കൊടുത്ത് മതസ്വാതന്ത്രം നിലനിർത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

Advertisment

publive-image

മധൂർ പഞ്ചായത്ത് ലീഗ് ഓഫീസിൽ ചേർന്ന കൗൺസിൽ യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അശ്രഫ് എടനീർ ഉദ്ഘാടനം ചെയ്തു അസീസ് ഹിദായത്ത് നഗർ അദ്ധ്യക്ഷത വഹിച്ചു അർഷാദ് ഉളിയത്തടുക്ക സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഇഖ്ബാൽ ടി.എം, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്ള, ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹബീബ് ചെട്ടുംകുഴി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ചൂരി തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരാവാഹികളായി,

പ്രസിഡന്റ്‌ : മൻസൂർ അറന്തോട്‌

വൈസ്‌ പ്രസിഡന്റുമാർ : ഹർഷദ്‌ ഉളിയത്തടുക്ക, സലാഹു ഉദുവ, കലന്തർ ശാഫി ഇസ്സത്ത്‌ നഗർ

ജനറൽ സെക്രട്ടറി : അസീസ്‌ ഹിദായത്ത്‌ നഗർ

ജോയിൻ സെക്രട്ടറിമാർ:

അലി ഉളിയത്തടുക്ക, ഇർഷാദ്‌ പട്‌ല, മുസ്തഫ പുളിക്കൂർ

ട്രഷറർ :ജുനൈദ്‌ ചൂരി

എന്നിവരെ തെരെഞ്ഞെടുത്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ആസിഫ് സഹീർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Advertisment