Advertisment

ആദൂർ പടിയത്തടുക്കയിൽ മഹ്ളറതുൽ ബദ് രിയ്യ വാർഷികം ബുധനാഴ്ച. അശ്റഫ് ജൗഹരി എരുമാട് പ്രഭാഷണം നടത്തും

author-image
admin
New Update

മുള്ളേരിയ:  ആദൂർ പടിയത്തടുക്കയിൽ മാസാന്തം നടക്കുന്ന മഹ്ളറതുൽ ബദ് രിയ ആത്മീയ മജ്ലിസിന്റെ വാർഷികം 25 ബുധനാഴ്ച പടിയത്തടുക്ക ടൗൺ മസ്ജിദ് പരിസരത്ത് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment

കേരള മുസ്ലിം ജമാഅത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. പടിയത്തടുക്ക യൂണിറ്റ് കമ്മറ്റി സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് സയ്യിദ് ഹസൻ ആറ്റക്കോയ തങ്ങൾ അസ്സഖാഫ് പതാക ഉയർത്തും.

ആദൂർ സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ അഹ്ദൽ പ്രാരംഭ പ്രാർത്ഥന നടത്തും. സയ്യിദ് ജലാലുദ്ദീൻ ജമലുല്ലൈലി തങ്ങളുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഉമർ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി അശ്റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും.അസ്സയ്യിദ് അബ്ദുൽ ഖാദിർ ആറ്റക്കോയ തങ്ങൾ അൽ ബുഖാരി സമാപന കൂട്ടുപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

സയ്യിദ് മുഹമ്മദ് അസ്സഖാഫ് തങ്ങൾ, സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ ഖലീൽ സലാഹ്, സയ്യിദ് യഹ്യൽ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുസ്സലാം അഹ്ദൽ തങ്ങൾ ആദൂർ, ഫരീദ് ബാഖവി ആദൂർ, യൂസുഫ് മുസ് ലിയാർ സംബന്ധിക്കും

Advertisment