മീലാദ് കാമ്പയിൻ: ബുക്ക് ടെസ്റ്റ് രണ്ട് ലക്ഷം രൂപയുടെ സമ്മാനങ്ങൾ

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Thursday, November 8, 2018

കാസറഗോഡ്:  മുത്ത് നബി യുടെ ജന്മദിന ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബുക്ക് ടെസ്റ്റ് സംസ്ഥാന തല മത്സരം നവംബർ 24,25 തിയ്യദികളിൽ നടക്കും.

ഷഫീഖ് ബുഖാരി എഴുതിയ മുത്ത് നബിയുടെ പലായനം എന്ന പുസ്തകം ആധാരമാക്കിയാണ് മത്സരം നടത്തുന്നത്. യൂണിറ്റ് തലത്തിൽ മത്സരിച്ച് വിജയിക്കുന്നവർ രണ്ടാഘട്ട മത്സരമായ സംസ്ഥാന തല മത്സരം ഓൺലൈൻ വഴിയാണ്.

സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് രണ്ടു പവൻ സ്വർണ്ണവും, പതിനായിരം രൂപയുടെ പുസ്തകങ്ങളും, രണ്ടാം സ്ഥാനം നേടുന്നവർക്ക് ഒരു പവൻ സ്വർണ്ണവും അയ്യായിരം രൂപയുടെ പുസ്തകങ്ങളും മൂന്നാംസ്ഥാനക്കാർക്ക് അര പവൻ സ്വർണ്ണവും പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ജില്ലാ തലയ്യത്തിൽ കൂടി സമ്മാനങ്ങൾ ലഭിക്കും.

പുസ്തകങ്ങള്‍ ജില്ലാ സ്റ്റുഡന്റ്സ് സെന്ററിൽ ലഭ്യമാണ്.
വിവരങ്ങൾക്ക് 9947103939, 9895165987 എന്ന നമ്പറിൽ വിളിക്കുക.

×